Tuesday, July 17, 2018

കുടുംബസംഗമം നാളെ ലൂക്കനില്‍. വടം വലി മത്സരവും മാജിക്‌ഷോയും കുതിരസവാരിയും വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റ്റാളുകളും.

Updated on 22-06-2018 at 5:02 pm

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന ഫമീലിയ കുടുംബസംഗമം ജൂണ്‍ 23 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററില്‍ വച്ച് നടത്തപ്പെടും.

ബൗന്‍സിങ്ങ് കാസില്‍,ഫേസ് പെയിന്റിംഗ്, സഭയുടെ വിവിധ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിമുകള്‍,കേരള രുചിയുള്ള വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റ്റാളുകള്‍ എന്നിവ കുടുംബസംഗമവേദിയെ വര്‍ണ്ണാഭമാക്കും. പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും. വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള്‍ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും, ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബസംഗമത്തില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേരുന്നവര്‍ക്ക് പാര്‍ക്കിങ് സൗജന്യമായിരിക്കും.

പുരുഷന്‍മാരുടെയും സ്ത്രീകളുടെയും വടം വലി മത്സരം, കുട്ടികള്‍ക്കുവേണ്ടീ മാജിക് ഷോ തുടങ്ങിയവയും കുതിരസവാരിയും കുടുംബസംഗമത്തിന്റെ മുഖ്യ ആകര്ഷണമാകും. സീറോ മലബാര്‍ ചര്‍ച്ച് ചാപ്‌ളയിന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിമ്മി ആന്റണി, സോണല്‍ കൗണ്‍സില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുടുംബ സംഗമത്തിന്റെ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

comments


 

Other news in this section