Saturday, November 25, 2017

കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ കാര്‍ കെട്ടിവലിച്ച സംഭവം: അമ്മക്ക് എതിരെയും നടപടിക്ക് ശിപാര്‍ശ

Updated on 14-11-2017 at 9:39 am

 

ട്രാഫിക് നിയമംലംഘിച്ച് നിര്‍ത്തിയിട്ട കാറിലിരുന്ന് ‘അമ്മ കുഞ്ഞിനെ മുലയൂട്ടു’ന്നതിനിടെ ട്രാഫിക് പൊലീസ് കാര്‍ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തില്‍ കാറിലിരുന്ന യുവതിക്ക് എതിരെയും നടപടി എടുക്കണമെന്ന് ദേശീയ വനിത കമീഷന്‍. വിവാദ സംഭവത്തിന്റെ മറുപുറം വ്യക്തമാക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ദേശീയ വനിത കമീഷന്‍ അധ്യക്ഷ രേഖാ ശര്‍മ നിലപാട് മാറ്റിയത്.

കാറില്‍ ആദ്യം ജ്യോതി മാലെ എന്ന യുവതി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവരോട് ഇറങ്ങാന്‍ പൊലീസ് ആവശ്യപ്പെടുന്നതും ആ സമയം കുഞ്ഞുമായി ഒരാള്‍ പുറത്തുനില്‍ക്കുന്നതും രണ്ടാമത് പുറത്തുവന്ന വിഡിയോയില്‍ ദൃശ്യമാണ്. പൊലീസ് കാര്‍ കെട്ടിവലിക്കാന്‍ ശ്രമിക്കെ കുഞ്ഞിനെ യുവതി വാങ്ങുകയായിരുന്നു. ഈ സംഭവങ്ങള്‍ക്ക് ശേഷമുള്ള നാടകീയ രംഗങ്ങളാണ് ആദ്യം പുറത്തുവന്ന വിഡിയോയില്‍ ഉണ്ടായിരുന്നത്. അതില്‍, കുഞ്ഞിനെ മുലയൂട്ടുന്നതും ഡോക്ടറുടെ കുറിപ്പുകാട്ടി സുഖമില്ലെന്നുപറഞ്ഞ് യുവതി കയര്‍ക്കുന്നതും പൊലീസ് കാര്‍ കെട്ടിവലിച്ചുകൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങള്‍. ഇത് യുവതിയുടെ ബന്ധു പകര്‍ത്തിയ വിഡിയോ ആണെന്നാണ് സംശയിക്കുന്നത്.

ആദ്യ വിഡിയോ ദൃശ്യം വൈറലായതോടെ കാര്‍ കെട്ടിവലിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത മുംബൈ പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പൊലീസുകാരന് എതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ദേശീയ വനിത കമീഷനും രംഗത്തുവരുകയായിരുന്നു.

 

ഡികെ

 

comments


 

Other news in this section