Tuesday, December 11, 2018

കില്‍ഡെയറിലെ പുതിയ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തൊഴിലവസരങ്ങള്‍

Updated on 11-01-2018 at 3:34 pm

കില്‍ഡെയര്‍: കില്‍ഡെയറിലുള്ള LIDL സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 100 തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കില്‍ഡെയറിലെ ന്യൂ ബ്രിഡ്ജില്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള കൗണ്ടി കൗണ്‍സിലിന്റെ അനുമതി ലഭിച്ച ശേഷം അവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ജര്‍മ്മന്‍ കമ്പനിയായ LIDL ആദ്യമായി അയര്‍ലണ്ടില്‍ എത്തുന്നത് 2000-ന്റെ തുടക്കത്തിലാണ്. നിലവില്‍ 150 സ്റ്റോറുകളുള്ള ഈ കമ്പനി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 50 സ്റ്റോറുകള്‍ കൂടി തുറക്കും.

സെയില്‍സ്, പാക്കിങ്, ബില്ലിംഗ് തുടങ്ങി വൈവിധ്യങ്ങളായ തൊഴിലവസരങ്ങളാണ് LIDL-ല്‍ ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്. തെരഞ്ഞെടുക്കുന്നപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താല്പര്യമുള്ളവര്‍ കില്‍ഡെയര്‍ ന്യൂ ബ്രിഡ്ജിലെ നാസ് റോഡിലുള്ള LIDL സൂപ്പെര്‍മാര്‍ക്കറ്റുമായി ബന്ധപ്പെടുക.

 

ഡികെ

 

comments


 

Other news in this section