Tuesday, August 14, 2018

കില്‍കെന്നി ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം ഓഗസ്റ്റ് 25 ന്

Updated on 09-08-2018 at 2:12 pm

പ്രിയ സുഹൃത്തുക്കളെ, സമത്വ സുന്ദരമായ കഴിഞ്ഞുപോയ നല്ല നാള ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് പൊന്നോണം വീണ്ടും വരവായി കില്‍കെന്നി ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 25 ശനിയാഴ്ച്ച പ്രെസെന്റേഷന്‍ പ്രൈമറി സ്‌കൂള്‍ ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.

എല്ലാ സുഹൃത്തുക്കളും ഓണാഘോഷ പരിപാടികളിലും തുടര്‍ന്നുള്ള ഓണസദ്യയിലും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു, ഈ വര്‍ഷം മുതല്‍ വടംവലി മത്സരത്തിനും , ബാഡ്മിന്റണ്‍ മത്സരത്തിനും എവര്‍ റോളിങ് ട്രോഫി ഏര്‍പ്പെടുത്തിയ വിവരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. കലാകായിക പരിപാടികള്‍, ഓണസദ്യ, കായിക മത്സരങ്ങള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും കില്‍കെന്നി ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ഓണാശംസകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

പ്രവീണ്‍: 0857661578

comments


 

Other news in this section