Monday, July 22, 2019

കില്‍ക്കെനി സീറോ മലബാര്‍ സഭ; പ: കന്യാമറിയത്തിന്റെയും വി: സെബാസ്ത്യാനോസിന്റെയും തിരുനാളും സണ്ടേസ്‌കൂള്‍ വാര്‍ഷികവും…

Updated on 25-04-2019 at 10:39 am

കില്‍ക്കെനി: കില്‍ക്കെനി സീറോ മലബാര്‍ സഭ: കന്യാമറിയത്തിന്റെയും വി: സെബാസ്ത്യാനോസിന്റെയും തിരുനാളും സണ്ടേസ്‌കൂള്‍ വാര്‍ഷികവും ഭക്തിആദരവോടെ ഏപ്രില്‍ 25 മുതല്‍ ഏപ്രില്‍ 28 വരെയുള്ള ദിവസങ്ങളില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഏപ്രില്‍ 25 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ജപമാല, 7.15 നു കൊടിയേറ്റം ശേഷം ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

26 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ജപമാല, 7.15 നു വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം എന്നിവയും ഉണ്ടായിരിക്കും. 27 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് അമ്പ് പ്രദക്ഷിണം, വൈകിട്ട് 5 മണിക്ക് ജപമാല, വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന, ആശീര്‍വാദം എന്നിവയും ഉണ്ടായിരിക്കും. ഏപ്രില്‍ 28 ഞായറാഴ്ച ഉച്ച തിരിഞ്ഞ് അമ്പ് എഴുന്നള്ളിപ്പ്, അടിമ സമര്‍പ്പണം, 2 മണിക്ക് തിരുനാള്‍ കുര്‍ബാന, പ്രസംഗം, ലത്തീഞ്ഞ് പ്രദക്ഷിണം എന്നിവയും ഫാദര്‍ മാര്‍ട്ടിന്‍ പാറോക്കാരന്‍, ഫാദര്‍ ദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കും.

4.30 നു നേര്ച്ച വിരുന്നിന് ശേഷം പൊതു സമ്മേളനവും സണ്ടേസ്‌കൂള്‍ വാര്‍ഷികവും ഉണ്ടായിരിക്കും. തുടര്‍ന്ന് കുട്ടികളുടെ കലാ പരിപാടികളും അത്താഴ വിരുന്നും നടക്കും. തിരുനാള്‍ കുര്‍ബാനയിലും മറ്റു തിരു കര്‍മ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.

comments


 

Other news in this section