Monday, July 15, 2019
Latest News
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ വനിതാ പര്‍വ്വതാരോഹണ സംഘം സജ്ജമാകുന്നു    മദ്യപിച്ച് കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത് എയര്‍ഇന്ത്യ    വലിയ ട്രെക്കുകള്‍ പെര്‍മിറ്റില്ലാതെ നഗരത്തിലെത്തിയാല്‍ പിഴ 800 യൂറോ; ഡബ്ലിന് സിറ്റി കൗണ്‍സിലിന്റെ പുതിയ ആപ്പിലൂടെ പൊതുജനങ്ങള്‍ക്കും ഇത് മനസിലാക്കാന്‍ അവസരം    ഗാര്‍ഡ ഡി എന്‍.എ സാമ്പിള്‍ ശേഖരിക്കുന്നത് പരിശീലനത്തിന് പകരം വീഡിയോ നോക്കിയിട്ടെന്ന് വെളിപ്പെടുത്തല്‍: ഫോറന്‍സിക് വകുപ്പില്‍ നടക്കുന്നത് ശക്തമായ നിയമ ലംഘനങ്ങള്‍    കണ്ണൂരില്‍ റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍ : പുതിയ പരീക്ഷണം നടന്‍ മണിയന്‍ പിള്ള രാജുവിന് കൂടി പങ്കാളിത്തമുള്ള ഹോട്ടലില്‍   

കാഴ്ചക്കാരെ ആസ്വാദനത്തിന്റെ പരകോടിയിലേക്കുയര്‍ത്തിയ സാംകുട്ടി മാജിക്; മനസ്സുകള്‍ കീഴടക്കി സുല്‍ത്താനും കഥാപാത്രങ്ങളും അരങ്ങു വാണു;’പ്രേമബുസാട്ടോ’പുതിയ ചരിത്രമായി

Updated on 15-04-2019 at 8:11 am

ഡബ്ലിന്‍: പരമ്പരാഗത നാടക സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞു കെട്ടിലും മട്ടിലും രൂപത്തിലും ഭാവത്തിലും പുതമ നിറച്ചു ഡോക്റ്റര്‍ സാംകുട്ടി പട്ടംകരി അണിയിച്ചൊരുക്കിയ ‘പ്രേമബുസ്സാട്ടോ’ മലയാളി മനസ്സുകളിലെ കുളിരോര്‍മയായി. കലാ- സാംസ്‌കാരിക സംഘടനയായ ‘മലയാളം’ നിര്‍മിച്ച ‘പ്രേമബുസാട്ടോ ‘എന്ന നാടകം ശനിയാഴ്ചയാണ് താലയിലെ സയന്റോളോജി ഓഡിറ്റോറിയത്തില്‍ അരങ്ങേറിയത്. ഇടവേളയില്ലാത്ത രണ്ടു മണിക്കൂറില്‍ അധികം സമയം വൈക്കം മുഹമ്മദ് ബഷീര്‍ എന്ന സുല്‍ത്താനും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും അരങ്ങില്‍ ജീവിക്കുകയായിരുന്നു.

വളരെ സാധാരണമായ ഒരു നാടകം കാണാനായി വന്നവരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളയുന്ന പ്രകടനമാണ് പിന്നിട് കണ്ടത്. സാംകുട്ടി എന്ന പ്രതിഭയും അയര്‍ലണ്ടിലെ കലാകാരന്മാരും മലയാളികള്‍ക്ക് സമ്മാനിച്ചത് എന്നും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന ഒരു സുന്ദരസ്വപ്നമായിരുന്നു. കാണികളുടെ മനസ്സിനെ പഴയ കാലങ്ങളിലേക്കു വളരെ തന്മയത്വത്തോടെ കൊണ്ടുപോകാന്‍ സംവിധായകന് നിഷ്പ്രയാസം കഴിഞ്ഞു. തീവണ്ടിയും, വീടും, ചായക്കടയും, കുളവും എല്ലാം കാണികള്‍ക്കു കൗതുകമുണര്‍ത്തുന്ന കാഴ്ചകളായിരുന്നു.

വെളിച്ചത്തിന്റെ കൃത്യമായ ക്രമീകരണങ്ങളും നാടകത്തെ കുറ്റമറ്റതാക്കിത്തീര്‍ത്തു. ഒറ്റക്കണ്ണന്‍ പോക്കര്‍, എട്ടുകാലി മമ്മൂഞ്ഞു, മണ്ടന്‍ മുത്തപ്പാ, ആനവാരി രാമന്‍നായര്‍, പൊന്കുരിശ് തോമ തുടങ്ങി പ്രസിദ്ധരായ കഥാപാത്രങ്ങള്‍ എല്ലാം തന്നെ അരങ്ങില്‍ വന്നുപോയി. ബഷീറായി ബേസില്‍ സ്‌കറിയയും, മണ്ടന്‍ മുത്തപ്പയായി പ്രിന്‍സ് ജോസഫും, കേശവന്‍ നായരായി ഡാനിയേലും, പോക്കറായി സജിയും മികച്ച അഭിനയമാണ് കാഴ്ചവച്ചത്. മറ്റു വേഷങ്ങള്‍ ചെയ്ത പോള്‍, ജിഷ, സ്മിത, വിനോദ്, അനീഷ്, ജിബി, ജോണി, തോമസ്, സുനില്‍, വിഷ്ണു, അനില്‍, രശ്മി, സിജി എന്നിവരും അഭിനയത്തില്‍ ഒന്നിനൊന്നു മികച്ചുനിന്നു.

പല രംഗങ്ങള്‍ക്കിടയിലും ഇരുട്ടില്‍ നിന്ന് ഉയര്‍ന്ന കാണികളുടെ കരഘോഷം കേള്‍ക്കാമായിരുന്നു. അവസാനം എല്ലാ കഥാപത്രങ്ങളും സ്റ്റേജില്‍ അണിനിരന്നു നാടകം പര്യവസാനിച്ചപ്പോള്‍ കാണികളില്‍ നിന്നുയര്‍ന്ന നിലക്കാത്ത കരഘോഷം ഈ നാടകത്തിനു വേണ്ടി കഴിഞ്ഞ രണ്ടു മാസക്കാലം അഹോരാത്രം അദ്ധ്വാനിച്ച കലാകാരന്മാര്‍ക്കും സംഘാടകര്‍ക്കുമുള്ള അംഗീകാരമായിരുന്നു. ‘മലയാളം’ സംഘടനയുടെ കിരീടത്തിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി ചേര്‍ക്കപ്പെട്ട രാത്രി. ഈ മണ്ണില്‍ കലയുടെ അസാധ്യമായ സാദ്ധ്യതകള്‍ ഒളിഞ്ഞു കിടപ്പുണ്ടെന്നു ഒരിക്കല്‍ കൂടി വെളിപ്പെട്ട രാത്രി. മലയാളത്തിന്റെ മണിമുറ്റത്തു പൂത്തുലഞ്ഞ ഈ കണിക്കൊന്നയുടെ കാഴ്ചകള്‍ ഈ വര്‍ഷാന്ത്യം വരെ മാത്രമല്ല, വരും നാളുകളിലും മലയാളി മനസ്സില്‍ പൂത്തുലഞ്ഞു നില്‍ക്കുകതന്നെ ചെയ്യും.

അയര്‍ലണ്ടിലെ ഇന്ത്യന്‍ അബാസിഡര്‍ ശ്രീ സന്ദീപ് കുമാര്‍ നാടകത്തിനു മുന്‍പായി ഹൃസ്വമായ സന്ദേശം നല്‍കി. ഈ നാടകത്തിന്റെ എല്ലാമെല്ലാമായിരുന്ന ഡോക്റ്റര്‍ സാംകുട്ടി പട്ടംകരിയെ മലയാളത്തിന്റെ പ്രസിഡന്റ് ശ്രീ എല്‍ദോ ജോണ്‍ പൊന്നാടയണിയിച്ചു ആദരിച്ചു. എല്ലാ അഭിനേതാക്കള്‍ക്കും പിന്നണിയില്‍ പ്രവര്‍ത്തിച്ച കലാകാരന്മാര്‍ക്കും പ്രത്യേകം രൂപകല്പനചെയ്ത ഫലകങ്ങള്‍ നല്‍കി. സെക്രട്ടറി ശ്രീ വിജയ് ശിവാനന്ദ് നന്ദി പ്രകാശിപ്പിച്ചു.

comments


 

Other news in this section