Wednesday, June 20, 2018
Latest News
തലസ്ഥാന നഗരിയില്‍ അനധികൃത മാലിന്യ നിക്ഷേപം വര്‍ദ്ധിക്കുന്നു    ലയണല്‍ മെസ്സിയെ മൈതാനത്ത് വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഇസ്ലാമിക് സ്റ്റേറ്റ്; ലോകകപ്പ് ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി    കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ തരം താഴ്ത്താനുളള നീക്കം താത്കാലികമായി മരവിപ്പിച്ചു; നടപടിക്കെതിരെ പ്രവാസികള്‍ പ്രതിഷേധത്തില്‍    അണ്വായുധങ്ങള്‍ കൂടുതല്‍ പാകിസ്താന്; പ്രത്യാക്രമണ ശേഷിയില്‍ ഇന്ത്യ മുന്നില്‍; പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്    യുഎസില്‍ മലയാളി യുവാവിന്റെ മരണത്തില്‍ യുഎസ് പൗരന്‍ കുറ്റക്കാരനാണെന്ന് കോടതി; നിയമ യുദ്ധങ്ങള്‍ക്കൊടുവില്‍ നേടിയ വിധി   

കാലത്തെ പിന്നിലേക്ക് പായിച്ച് ഒടിയനായി വിസ്മയം തീര്‍ത്ത് മോഹന്‍ലാല്‍

Updated on 13-12-2017 at 6:43 am

മാസങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കു വിരാമമിട്ട് കൊണ്ട് ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തി ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ പ്രത്യക്ഷപെട്ടു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഒടിയന്‍ മാണിക്യന്റെ രൂപമാറ്റം കാണിക്കുന്ന ടീസറുമായി മോഹൻലാൽ എത്തിയത്. മുറുക്കിച്ചുവപ്പിച്ച ചുണ്ടും ക്ലീൻ ഷേവ് ചെയ്ത മുഖവുമായി മാണിക്യനായാണ് മോഹന്‍ലാല്‍ എത്തിയത്.

‘കാലമേ നന്ദി, കഴിഞ്ഞുപോയ ഒരുപാടു വര്‍ഷങ്ങളെ ഇങ്ങനെ തോല്‍പിക്കാന്‍ സാധിച്ചതിന്. എന്റെയും തേങ്കുറിശ്ശിയുടെയും സംഭവബഹുലമായ കാലഘട്ടത്തില്‍ എന്നെ വീണ്ടും എത്തിച്ചതിന്.. ഈ മാണിക്യന്‍, ഒടിയന്‍ മാണിക്യന്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഇനിയാണ് കളി അപ്പൊ തുടങ്ങാം അല്ലെ.’ മാണിക്യന്‍ പറയുന്നു.

മുപ്പത് വയസ്സുകാരനായും ചിത്രത്തിൽ ലാൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മുപ്പതുകാരന്‍ മാണിക്യനായി മോഹന്‍ലാലിനെ മാറ്റിമറിക്കാൻ ഗ്രാഫിക്‌സിന്റെ സഹായം ഉപയോഗിക്കില്ലെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കിയിരുന്നു. തടി കുറച്ച് മാണിക്യനായി മോഹന്‍ലാലിനെ ഒരുക്കാന്‍ ഫ്രാന്‍സില്‍ നിന്നും ഇരുപത്തിയഞ്ച് പേരടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്തു. കൂടുതല്‍ ചെറുപ്പമായി പഴയ ലാലേട്ടനായി മോഹന്‍ലാല്‍ തിരിച്ചെത്തുമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചതോടെ ആ ദിവസത്തിനായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്.

പുത്തന്‍ഭാവത്തിലുള്ള ലാലേട്ടന്റെ ചിത്രങ്ങള്‍ കഴിഞ്ഞ കുറഞ്ഞ ദിവസങ്ങളായി പ്രചരിച്ചിരുന്നു. എന്നാല്‍, അത് ലാലേട്ടന്‍ തന്നെയാണോ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കൊണ്ട് പതിനെട്ട് കിലോ കുറച്ച് കൂടുതല്‍ ചെറുപ്പമായാണ് ലാലേട്ടന്‍ എത്തിയിരിക്കുന്നത്.

Odiyan Teaser

Odiyan Teaser. Unveiling the transition of #Odiyan Manickan. Presenting to you the young and vibrant Manickan in me who travelled back in time.

Posted by Odiyan on Tuesday, December 12, 2017

ഡികെ

comments


 

Other news in this section