Sunday, November 18, 2018

കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യത്തിന് നീക്കം: കൂട്ടുമന്ത്രിസഭയ്ക്ക് സാധ്യത

Updated on 15-05-2018 at 11:06 am

ബംഗളുരു: കര്‍ണാടകയില്‍ ചൂണ്ടയെറിഞ്ഞു കോണ്‍ഗ്രസ്. ജെ ഡി എസ്സിന്റെ സഹായത്തോടെ മന്ത്രിസഭാ രൂപീകരണത്തിന് കോണ്‍ഗ്രസ് ഉന്നത തല ചര്‍ച്ചകള്‍ ആരംഭിച്ചു. സോണിയാഗാന്ധി നേരിട്ട് ജെ.ഡി .എസ്സുമായി ഇടപെടല്‍ നടത്തിവരുന്നുണ്ട്. കോണ്‍ഗ്രസ്- ജെ.ഡി.എസ് കൂട്ടുകെട്ട് യാഥാര്‍ഥ്യമായാല്‍ കര്‍ണാടകയില്‍ അധികാരം പിടിക്കാനുള്ള ബിജെപി യുടെ അവസാനഘട്ട ശ്രമവും പാഴാകുമെന്നുറപ്പാണ്.

എന്നാല്‍ ജെ.ഡി.എസ്സുമായി ബിജെപി നേതൃത്വങ്ങള്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതായും വര്‍ത്തകളുണ്ട് . മന്ത്രിസഭാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജെ.ഡി.സിന്റെ നിലപാട് നിര്‍ണ്ണായകമാകും. ബിജെപി യെ അധികാരത്തില്‍ നിന്നും ഒഴിവാക്കാനുള്ള കോണ്‍ഗ്രസ് തന്ത്രങ്ങള്‍ ഫലപ്രദമാകുമെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ബിജെപി (104), കോണ്‍ഗ്രസ്(78), ജെ.ഡി.എസ്(38) എന്നീ നിലയില്‍ തുടരുന്നു. ദേശീയ പാര്‍ട്ടിയെന്ന പേര് നഷ്ടപെട്ടുകൊണ്ടോണ്ടിരിക്കുന്ന കോണ്‍ഗ്രസ് ജെ.ഡി.എസ്സുമായി ഇത് തരത്തിലുള്ള അധികാര വിട്ടുവീഴ്ചകള്‍ക്കും തയ്യാറായേക്കും. ജെ.ഡി.എസ്സുമായി സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചതോടപ്പം ഇരു പാര്‍ട്ടികളും ഗവര്‍ണറെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡികെ

comments


 

Other news in this section