Saturday, December 7, 2019
Latest News
വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്ക് നിറപ്പകിട്ടേകുവാന്‍ Indieweaves ഇന്ന് മുതല്‍ ഡബ്ലിനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു    മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന്റെ മൃതദേഹം ചൊവ്വാഴ്ച ജന്മനാട്ടിലേക്ക് കൊണ്ടുപോകും    സിഡ്നിയെ വിഴുങ്ങി വീണ്ടും തീപിടുത്തം; തീ വ്യാപിച്ചത് മൂന്ന് ലക്ഷം ഹെക്ടര്‍ പ്രദേശത്ത്; ‘നീലനഗരത്തെ’ ഇനി ലോകത്തിന് നഷ്ടമായേക്കുമോ എന്നും ആശങ്ക    താലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി    നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലെ കുപ്രസിദ്ധ ക്യാമ്പായ ‘ഓഷ്വിറ്റ്‌സ്’ സന്ദര്‍ശനം നടത്തി എയ്ഞ്ചലാ മെര്‍ക്കല്‍   

കര്‍ണാടകയില്‍ വിശ്വാസ വോട്ട് ഇന്ന്

Updated on 22-07-2019 at 8:13 am

ബംഗളുരു : കര്‍ണാടകയില്‍ ഇന്ന് വിശ്വാസവോട്ട് തേടാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം വിമതരോട് തിരികെ വരണമെന്നും ബിജെപിയുടെ കുതന്ത്രം തുറന്നുകാട്ടണമെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് കുമാരസ്വാമി സര്‍ക്കാരിന്റെ അവസാന ദിനമായിരിക്കുമെന്നാണ് ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ പറയുന്നത്.

കുമാരസ്വാമി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ബിഎസ്പിയുടെ ഏക എംഎല്‍എയായ എന്‍ മഹേഷിനോട് പാര്‍ട്ടി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടത് സഖ്യസര്‍ക്കാരിന് ആശ്വാസം പകരുന്നുണ്ട്. ഇദ്ദേഹം വിശ്വാസവോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. സുപ്രിംകോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ വിശ്വാസവോട്ട് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം താന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കുമാരസ്വാമി പറയുന്നത്.

തങ്ങള്‍ തിരിച്ചുപോകില്ലെന്നും ആരും തങ്ങളെ തടഞ്ഞ് വച്ചിട്ടില്ലെന്നുമാണ് മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാരുടെ വാദം. ഈ സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്ലത് ചെയ്യുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍ അതുണ്ടായില്ലെന്നും ജെഡിഎസ് എംഎല്‍എ കെ ഗോപാലയ്യ പുറത്തുവിട്ട വീഡിയോയില്‍ അറിയിച്ചു. മറ്റ് പത്ത് എംഎല്‍എമാര്‍ക്കൊപ്പമാണ് എംഎല്‍എമാര്‍ വീഡിയോയില്‍ പങ്കെടുത്തത്. ഗവര്‍ണര്‍ വാജുഭായ് വാല പറഞ്ഞ രണ്ട് സമയത്തും വിശ്വാസവോട്ട് നടക്കാതെ വന്നതോടെ രണ്ട് എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഇന്ന് അഞ്ച് മണിക്ക് മുമ്പുതന്നെ വിശ്വാസവോട്ട് നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

comments


 

Other news in this section