Sunday, November 18, 2018

കരുതിയിരിക്കുക: ശക്തമായ മഴയും ഇടിമിന്നലും: രാജ്യവ്യാപകമായി യെല്ലോ വാണിങ്; സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കുക

Updated on 31-05-2018 at 3:40 pm

ഡബ്ലിന്‍: ഊഷ്മാവ് 26 ഡിഗ്രിയില്‍ തുടരുന്നതിനിടെ ഐറിഷ് കാലാവസ്ഥയില്‍ കാതലായ മാറ്റം. നാളെ ഉച്ച തിരിഞ്ഞ് ശക്തമായ മഴയും ഇടിമിന്നലും പ്രതീഷിക്കാമെന്ന് മെറ്റ്ഏറാന്‍. നാളെ ഉച്ചയോടെ ആരംഭിക്കുന്ന വാണിങ് രാത്രി 10 മണിവരെ നിലനില്‍ക്കും. കുറഞ്ഞ സമയത്തിനകം തന്നെ 50 എം.എം മഴ പെയ്‌തേക്കാമെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ അറിയിപ്പ് നല്‍കി. വന്‍ തോതിലുള്ള വെള്ളപ്പൊക്ക സാധ്യത തള്ളിക്കളയാനാവില്ല. തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.

വടക്കന്‍ കൗണ്ടി ആയ ആന്‍ട്രിമില്‍ മഴയെ കൂടാതെ ശക്തമായ ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ഇവിടേയും വന്‍ സുരക്ഷാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത് . റോഡ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് മാത്രം വാഹനങ്ങളില്‍ യാത്ര ചെയ്യുക. മഴക്കൊപ്പം ഇടിമിന്നല്‍ ഉള്ളതിനാല്‍ മുന്നറിയിപ് സമയങ്ങളില്‍ കഴിവതും പുറത്തു ഇറങ്ങാതിരിക്കാനും കാലാവസ്ഥ കേന്ദ്രങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തുണ്ടായ ശക്തമായ ഇടിമിന്നലില്‍ നിരവധി വീടുകള്‍ക്കു കേടുപാട് സംഭവിച്ചിരുന്നു. കോര്‍ക്കില്‍ ഒരു വീടിന്റെ മുകള്‍ വശം ഇടിമിന്നലേറ്റ് തീപിടിച്ച വാര്‍ത്തകളും പുറത്തു വന്നിരുന്നു.

 

ഡികെ

comments


 

Other news in this section