Monday, December 10, 2018

കനത്ത മഴയും, ഇടിമിന്നലുമായി ഡെബ്ബി കൊടുങ്കാറ്റ് അയര്‍ലണ്ടില്‍

Updated on 10-08-2018 at 12:59 pm

ഡബ്ലിന്‍: അയര്‍ലന്റിലെ വേനല്‍ക്കാല ചൂടിന് അവധി നല്‍കി അറ്റ്ലാന്റിക്കില്‍ നിന്നും ശക്തമായ മഴയെത്തി. അറ്റ്ലാന്റിക്കില്‍ നിന്നും ട്രോപ്പിക്കല്‍ കൊടുങ്കാറ്റ് ഡെബ്ബി വീശിയെത്തിയതോടെ രാജ്യത്തെ പല പ്രദേശങ്ങളിലും കനത്ത മഴയ്ക്കാണ് വഴിയൊരുങ്ങിയത്. ഇടിമിന്നലും അകമ്പടിയേകുമെന്നാണ് മുന്നറിയിപ്പ്. സമ്മര്‍ദം കുറയുന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 2.5 ഇഞ്ച് വരെ മഴയ്ക്ക് സാധ്യതയുണ്ട്.

കൊണാക്ട്, പടിഞ്ഞാറന്‍ മണ്‍സ്റ്റര്‍, അള്‍സ്റ്റര്‍ എന്നിവിടങ്ങളില്‍ കനത്ത മഴയും മറ്റിടങ്ങളില്‍ ഒറ്റപ്പെട്ട മഴയുമാണ് പ്രവചിക്കപ്പെടുന്നത്. നാളെ മേഘാവൃതമായ കാലാവസ്ഥയില്‍ ആരംഭിച്ച് വൈകുന്നേരത്തോടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് വഴിവെക്കും. ഞാറാഴ്ച്ചയും കനത്ത മഴ തുടരും. തെക്കന്‍ തീരപ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞും ഉണ്ടാകും. പകല്‍ താപനില 17 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. രാത്രിയില്‍ താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാം.

 

എ എം

comments


 

Other news in this section