Tuesday, August 14, 2018

കത്തോലിക്കാ സഭയുടെ പരാതിയില്‍ അന്വേഷണം: പുരോഹിതന്‍ പ്രതിയായേക്കുമെന്ന് അഭ്യൂഹം

Updated on 07-05-2018 at 2:18 pm

ഡബ്ലിന്‍: മണ്‍സ്റ്ററിലെ പള്ളി ആള്‍ത്താരയില്‍ നടന്ന ലൈംഗിക ആരോപണത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. പ്രശ്‌നം അതീവ ഗുരുതരമാണെന്ന് മനസിലാക്കിയ കത്തോലിക്കാ സഭയുടെ പരാതിയിലാണ് ഗാര്‍ഡ കേസ് രജിസ്റ്റര്‍ ചെയ്തത്. പുരോഹിത വേഷമണിഞ്ഞ ആള്‍ അള്‍ത്താരയില്‍ മറ്റൊരാളുമായി നടത്തിയ ലൈംഗികബന്ധം അജ്ഞാതനായ ആരോ ഒരാള്‍ ക്യാമറയില്‍ പകര്‍ത്തിയതോടെ സംഭവം വിവാദമാകുകയായിരുന്നു.

ഈ ഫോട്ടോ രണ്ടു ആഴ്ചകള്‍ക്കുള്ളില്‍ ഓഫ്ലൈന്‍ ആയും ,ഓണ്‍ലൈന്‍ ആയും പ്രചരിച്ചതോടെ മണ്‍സ്റ്ററിലെ പുരോഹിതനെതിരെ വന്‍ പ്രതിഷേധം അലയടിക്കുകയായിരുന്നു. എന്നാല്‍ സംഭവം വളച്ചൊടിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത് തീര്‍ത്തും തെറ്റിദ്ധാരണാജനകമാണെന്ന് ബിഷപ് പാറ്റ് ബുക്കലി പ്രതികരണം നടത്തി. മാധ്യമറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് കേസ് എടുത്തു എന്ന പ്രചാരണം തീര്‍ത്തും തെറ്റാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

ആരോപണം അറിഞ്ഞ ഉടന്‍ സഭയുമായി ആലോചിച്ച ശേഷം കേസ് ഫയല്‍ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. കത്തോലിക്കാ സഭയുടെ പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ഗാര്‍ഡയും വെളിപ്പെടുത്തി. ഫോട്ടോഗ്രാഫിന്റെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പുരോഹിതനെതിരെ നടപടികള്‍ സ്വീകരിക്കുക.രണ്ടുപേര്‍ തമ്മില്‍ നടന്ന ലൈംഗികബന്ധമല്ല മറിച്ച് പരിപാവനമായ സ്ഥലത്തുവെച്ചു വൈദിക വേഷത്തില്‍ നടത്തപ്പെട്ട കൃത്യത്തിനെതിരെയാണ് കത്തോലിക്കാ സഭ നിലകൊള്ളുന്നതെന്നും ബിഷപ്പ് സണ്‍ഡേ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട പുരോഹിതന് ക്രിമിനല്‍ ലോ സെക്ഷ്വല്‍ ഒഫന്‍സ് ആക്ട് -2017 അനുസരിച്ചുള്ള നിയമം അനുസരിച്ചായിരിക്കും ശിക്ഷ ലഭിക്കുക. പൊതുസ്ഥലത്തു വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നവര്‍ക്കെതിരെയുള്ള ശിക്ഷ നടപടിയാണിത്. ഫോട്ടോഗ്രാഫ് തനിക്ക് ലഭിച്ചത് ഒരു അജ്ഞാതനില്‍ നിന്നാണെന്നും ബിഷപ് അറിയിച്ചു. ഫോട്ടോ എടുത്ത ആളെയും ചോദ്യചെയ്യലിന് വിധേയമാക്കിയേക്കും. ഇയാള്‍ ഡബ്ലിനില്‍ ആണെന്നാണ് സൂചന.

ഡികെ

comments


 

Other news in this section