Friday, December 15, 2017

കത്തോലിക്കാ രാജ്യമായ അയര്‍ലണ്ടില്‍ ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; സിഎസ്ഒ സെന്‍സസ് പുറത്ത്

Updated on 13-10-2017 at 8:56 am

 

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഏറ്റവും പുതിയ സെന്‍സസ് പ്രകാരം അയര്‍ലണ്ട് കത്തോലിക്കാ രാജ്യമായി തുടരുന്നതായി കണ്ടെത്തി. അതേസമയം ഒരു മതത്തിലും വിശ്വസിക്കാതെ ജീവിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
അയര്‍ലണ്ടിലെ കത്തോലിക്കാ വിശ്വാസികളായി നിലവില്‍ 3.7 മില്യണ്‍ ജനങ്ങള്‍ ഉണ്ടെന്ന് ഈ വര്‍ഷത്തെ സെന്‍സസില്‍ വ്യക്തമാകുന്നു. 2011 ലേക്കാള്‍ 3.4 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ കത്തോലിക്കരില്‍ 88.6 ശതമാനം പേരും ഓഫ്ലിയില്‍ നിന്നുള്ളവരാണ്. സൗത്ത് ഡബ്ലിനിലെ ഡണ്‍ ലൊഗെയ്ര്‍- റാത്ത് ഡൗനിലാണ് ഏറ്റവും കുറഞ്ഞ ശതമാനം (69.9%).

അയര്‍ലണ്ടിലെ ജനസംഖ്യയില്‍ പത്ത് ശതമാനം വരുന്നവര്‍ (468,421) ഒരു മതങ്ങളിലും വിശ്വസിക്കുന്നില്ല. അഞ്ചു വര്‍ഷത്തിനിടയില്‍ ഇത്തരക്കാരുടെ എണ്ണത്തില്‍ 73.6 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കത്തോലിക്കര്‍ കഴിഞ്ഞാല്‍ അയര്‍ലണ്ടില്‍ അതിവേഗം വളരുന്ന വിശ്വാസമാണിത്.

ക്രൈസ്തവ രാജ്യമായ അയര്‍ലണ്ടില്‍ മുസ്ലിം ജനസംഖ്യ 2011 ല്‍ നിന്ന് 28.9 ശതമാനം വര്‍ദ്ധിച്ച് 63,443 വിശ്വാസികളില്‍ എത്തിനില്‍ക്കുന്നുവെന്ന് സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വളര്‍ച്ചയില്‍ 37.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇതില്‍ 62,187 പേര്‍ റുമാനിയക്കാരാണ്. ജനസംഖ്യയില്‍ 33.5 ശതമാനം പേര്‍ റുമേനിയക്കാരാണ്.

സെന്‍സസ് ഡാറ്റ അയര്‍ലണ്ടിലെ വംശീയതയും പരിശോധിച്ചിരുന്നു. ‘വൈറ്റ് ഐറിഷ്’ വംശീയമോ സാംസ്‌കാരിക പശ്ചാത്തലമോ ഉള്ളവരുടെ എണ്ണം മൊത്തം ജനസംഖ്യയില്‍ 88 പേരില്‍ 2 ശതമാനം എന്ന കണക്കിലാണ്.

ഇതിനു തൊട്ടുപിന്നില്‍ മറ്റ് പാശ്ചാത്യര്‍ 9.5 ശതമാനവും ‘നോണ്‍-ചൈനീസ് ഏഷ്യന്‍’ 1.7 ശതമാനവും മിക്‌സഡ് പശ്ചാത്തലത്തില്‍ ‘1.5 ശതമാനവുമാണ് ഉള്ളത്. വൈറ്റ് പശ്ചാത്തലമുള്ളവരില്‍ 94.1 ശതമാനം പേരും അയര്‍ലണ്ടില്‍ ജനിച്ചവരാണ്. മറ്റു സ്ഥലങ്ങളില്‍ ജനിച്ച 5.9 ശതമാനം (226,078) പേരില്‍ (121,174) പേര്‍ ഇംഗ്ലണ്ട് / വെയില്‍സ്, 53,915 പേര്‍ വടക്കന്‍ അയര്‍ലണ്ടില്‍ നിന്നുള്ളവരുമാണ്.

ആഫ്രിക്കന്‍ വംശജരില്‍ മൂന്നില്‍ ഒരാള്‍ (38.6 ശതമാനം) അയര്‍ലണ്ടിലും (22,331 പേര്‍), മറ്റ് ബ്ലാക്ക് പശ്ചാത്തലമുള്ളവരില്‍ 31.3 ശതമാനം മറ്റിടങ്ങളിലും (2,126) ജനിച്ചവരാണ്. ചൈനീസ് വംശജരില്‍ പകുതിയിലേറെയും (55.7 ശതമാനം) ചൈനയില്‍ ജനിച്ചവരാണ്. 8.3 ശതമാനം മലേഷ്യയില്‍ ജനിച്ചവരും ഹോംഗ് കോംഗില്‍ 6.4 ശതമാനവുമാണ് ജനിച്ചത്. മറ്റ് ഏഷ്യന്‍ പശ്ചാത്തലത്തില്‍ 22.4 ശതമാനം ഇന്ത്യക്കാരും 16.1 ശതമാനം ഫിലിപ്പീന്‍സിലും 13.7 ശതമാനം പാകിസ്ഥാനില്‍ ജനിച്ചവരുമാണ്.

 

ഡികെ

 

 

comments


 

Other news in this section