Tuesday, July 16, 2019

കണ്ണീരോടെ നെല്‍സണ്‍ എത്തി ; അവധിക്ക് പോയപ്പോള്‍ അറിഞ്ഞില്ല ഇനി പ്രിയതമയെ ജീവനോടെ കാണാന്‍ കഴിയില്ലെന്ന് ,,,

Updated on 23-06-2019 at 10:43 am

അന്‍ട്രിം : ദുര്‍വിധി തട്ടിയെടുത്ത തന്റെ പ്രിയതമയിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ നെല്‍സണ്‍ ഇന്നലെ തിരിച്ചു അയര്‍ലണ്ടിലെത്തി. നാട്ടില്‍ മക്കളോടും , മറ്റു കുടുംബാംഗങ്ങളോടും ഒപ്പം ആഘോഷിക്കുമ്പോള്‍ ഇങ്ങു ആന്‍ട്രിമില്‍ ഷൈമോളെ കത്ത് മരണം പതിയിരിക്കുകയായിരുന്നു. താന്‍ മരിക്കാന്‍ പോകുന്നു എന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നതിനു മുന്‍പ് ഷൈമോള്‍ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. ബെല്ഫാസ്റ്റിനു സമീപമായിരുന്നു വാഹനാപകടം.

വെള്ളിയാഴ്ച ഷൈമോളുടെ മരണവാര്‍ത്ത ആന്‍ട്രിമിലെ മലയാളികള്‍ക്ക് അവിശ്വസനീയമായി തോന്നി. കേട്ടത് സത്യമാകരുതേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു എല്ലാവരും. അത്രമേല്‍ സ്വാധീനമായുണ്ടായിരുന്നു ഷൈമോള്‍ക്ക് കുടുംബത്തിലും, സുഹൃത്തുക്കള്‍ക്കിടയിലും. അസോസിയേഷന്‍ ഭാരവാഹി കൂടി ആയതോടെ പരിചയമില്ലാത്തവരായി ആന്‍ട്രിമില്‍ ആരുംതന്നെയില്ല എന്ന് ഇവിടുത്തെ മലയാളികള്‍ക്കറിയാം. അപകടം അറിഞ്ഞു റോയല്‍ ബെല്‍ഫാസ്റ്റ് ആശുപത്രിയിലേക്ക് മലയാളി സമൂഹവും എത്തിയിരുന്നു. നെല്‍സണും കുട്ടികളും അവധിക്ക് നാട്ടിലെത്തിയിരുന്നു.

ഷൈമോളും അടുത്ത ദിവസങ്ങളില്‍ നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു. മൂത്ത മകളുടെ പിറന്നാളാഘോഷം ഷൈമോളുകൂടി നാട്ടിലെത്തിയ ശേഷം ആഘോഷിക്കാനിരിക്കവെയാണ് ദുരന്തമുണ്ടായത്. അമ്മയുടെ വിയോഗം മക്കളെ അറിയിച്ചിട്ടില്ല. ഷൈമോളുടെ മരണത്തില്‍ ഓ.ഐ.സി.സി അനുശോചനം രേഖപ്പെടുത്തി. ആശപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്കും.

comments


 

Other news in this section