Wednesday, October 17, 2018

കണ്ണിറുക്കി കാണിച്ച് സോഷ്യല്‍ മീഡിയ കീഴടക്കി പ്രിയ വാര്യര്‍

Updated on 14-02-2018 at 5:56 am

 

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യക്കാരില്‍ ഒരേയൊരു പാട്ടാണ് ഇപ്പോള്‍ താരം. അഡാര്‍ ലവ് എന്ന ഒമര്‍ ലുലു ചിത്രത്തിലെ ടീസര്‍ മാണിക്യമലരായ പൂവേ എന്ന ഗാനം. വാട്ട്‌സാപ്പിലും ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഒരേ സമയം വന്‍ വൈറലായി മുന്നേറുന്ന പാട്ട് ഒടുവില്‍ മലയാളക്കരയും കടന്ന് രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് മുന്നേറുകയാണ്.. അതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണ് പ്രിയ വാര്യര്‍ എന്ന പെണ്‍കുട്ടി. ദേശീയ മാധ്യമങ്ങളടക്കമാണ് പ്രിയയുടെ പുരികമുയര്‍ത്തലും കണ്ണിറുക്കവും വാര്‍ത്തയാക്കുന്നത്. ട്രോളുകളും മറ്റുമായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മൊത്തം ഈ പെണ്‍കുട്ടിയാണ്.

പ്രിയയോ സംവിധായകനോ ആരും വിചാരിച്ചിരിക്കില്ല ഇതെല്ലാം ഇത്ര വലിയ സംഭവമായി മാറുമെന്ന്. കണ്ണിറുക്കിക്കാണുന്ന പെണ്‍കുട്ടിയുടെ ഭാവങ്ങളാണ് തരംഗമായത്. പെണ്‍കുട്ടി ആരെന്നറിയാനായി ജനം തിരഞ്ഞപ്പോള്‍ അത് ഗൂഗളിലും ഓളമുണ്ടാക്കി. പ്രിയ പ്രകാശ് വാര്യര്‍ എന്ന തൃശൂര്‍കാരിയാണ് ഈ പെണ്‍കുട്ടിയെന്ന് ഒടുവില്‍ വാര്‍ത്തകളെത്തുകയായിരുന്നു. കണ്ണിറുക്കി കാണിക്കുന്ന രംഗങ്ങളോട് കൂടിയ പാട്ടാണ് യൂട്യൂബിലെയും താരം. ജിമിക്കിക്കമ്മല്‍, പ്രേമത്തിലെ മലരേ, പൂമരം എന്നീ പാട്ടുകളാണ് മുമ്പ് മലയാളത്തില്‍ നിന്ന് വന്‍ വൈറലായിരുന്നത്. എന്നാല്‍ അഡാര്‍ ലവ് ഇതിനെയെല്ലാം കടത്തിവെട്ടുന്ന കുതിപ്പാണ് കാഴ്ചവെച്ചത്.

പാട്ട് വൈറലായതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പ്രിയയുടെ ഫോളോവേഴ്‌സിന്റെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. പാട്ട് വൈറലായതിന് പിന്നാലെ ഫേസ്ബുക്കില്‍ പ്രൊഫൈലില്ലാതിരുന്ന പ്രിയയുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിരവധിയാണെത്തിയത്. എന്നാല്‍ പിന്നീട് താരം തന്നെ പുതിയ ഫേസ്ബുക്ക് അക്കൗണ്ടുമായി രംഗത്തെത്തി.
ഇന്ത്യയുടെ വിവിധ നേതാക്കളെയും താരങ്ങളെയും വെച്ചുള്ള പാട്ടിന്റെ എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ നിറഞ്ഞിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങളില്‍. അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ വരെ മലയാള ഗാനം ഇടംപിടിച്ചിരിക്കുന്നു.

ഡികെ

 

comments


 

Other news in this section