Monday, October 15, 2018

കടലിലൂടെ 800 കിലോ മീറ്റര്‍ ഒഴുകി ഒരു ക്യാമറ ഉടമയുടെ പക്കലെത്തുന്നു

Updated on 06-12-2017 at 12:09 pm

 

കടല്‍ത്തീരത്തു വച്ച് നഷ്ടപ്പെട്ട ക്യാമറ രണ്ടുമാസം കൊണ്ട് എണ്ണൂറിലധികം കിലോമീറ്റര്‍ കടലിലൂടെ സഞ്ചരിച്ച് പത്തുവയസ്സുകാരനായ ഉടമയുടെ പക്കല്‍ തിരികെയത്താന്‍ പോവുകയാണ്. യു കെയിലെ കിഴക്കന്‍ യോക്ക്ഷെയറിലെ ഹള്‍ തീരനഗര സ്വദേശിയായ വില്യത്തിനാണ് കൈവിട്ടുപോയ ക്യാമറ തിരികെ കിട്ടാന്‍ പോകുന്നത്.

യോക്ക്ഷൈറിലെ തോണ്‍വിക്ക് ബീച്ചില്‍വച്ച് സെപ്റ്റംബര്‍ ഒന്നിനാണ് വില്യത്തിന്റെ പക്കല്‍നിന്ന് ക്യാമറ തിരയില്‍പ്പെട്ടു പോയത്. വാട്ടര്‍ പ്രൂഫായ ക്യാമറ കടലിലൂടെയുള്ള യാത്രയുടെ വിവരങ്ങള്‍ റെക്കോഡ് ചെയ്യുന്നുമുണ്ടായിരുന്നു.

രണ്ടുമാസം കടലിലൂടെ സഞ്ചരിച്ച ക്യാമറ വാഡന്‍ കടലിലെ ജര്‍മന്‍ ദ്വീപിന്റെ തീരത്തടിഞ്ഞു. നീല്‍ വ്രീ, ഹോള്‍ഗര്‍ സ്പ്രീര്‍ എന്നിങ്ങനെ രണ്ട് കോസ്റ്റല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായിരുന്നു ഈ ദ്വീപിലുണ്ടായിരുന്നത്. ഇവര്‍ ക്യാമറ കണ്ടെടുക്കുകയും റെക്കോഡ് ചെയ്ത ദൃശ്യങ്ങള്‍ Hallig Süderoog എന്ന ഫെയ്സ്ബുക്ക് പേജില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തു. യഥാര്‍ഥ അവകാശിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയും നടത്തി. അങ്ങനെ പന്ത്രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ നീലും ഹോള്‍ഗറും ക്യാമറയുടെ ഉടമസ്ഥനെ കണ്ടെത്തിയതായി അറിയിച്ചു. തന്റെ പത്തുവയസ്സുകാരന്‍ മകന്‍ വില്യമിന്റെ ക്യാമറയാണ് അതെന്ന് ഒരു അച്ഛന്റെ സന്ദേശമെത്തിയെന്ന് നീലും ഹോള്‍ഗറും അറിയിച്ചു.

ക്യാമറയിലെ ദൃശ്യങ്ങളില്‍ കണ്ട വില്യത്തിന്റെ മറ്റൊരു ചിത്രവും സന്ദേശത്തിനൊപ്പമുണ്ടായിരുന്നു. തോണ്‍വിക്ക് ബീച്ചില്‍ വച്ചാണ് വില്യത്തിന്റെ ക്യാമറ നഷ്ടമായതെന്നും അച്ഛന്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. 2016 ലെ ക്രിസ്മസിനാണ് വില്യത്തിന് അച്ഛന്‍ എസ് ജെ സി എ എം ആക്ഷന്‍ ക്യാമറ സമ്മാനിച്ചത്.

കിഴക്കന്‍ യോക്ക്ഷെയറിലെ ഹള്‍ തീരനഗരത്തിലാണ് വില്യത്തിന്റെയും കുടുംബത്തിന്റെയും താമസം. ക്യാമറ വില്യത്തിന് നേരിട്ടു നല്‍കുക എന്ന ലക്ഷ്യത്തോടെ വില്യത്തെയും കുടുംബത്തെയും നീലും ഹോള്‍ഗറും സുഡ്റൂഗിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വില്യത്തിന്റെ അച്ഛന്‍ തങ്ങളുടെ ക്ഷണം സ്വീകരിച്ചതായി നീലും ഹോള്‍ഗറും അറിയിച്ചു.

Schnackendes Strandgut

Das gab es mit ziemlicher Sicherheit noch nie :-)Auf Süderoog ist ganz besonderes Strandgut angekommen.Eine Kamera, welche genau berichtet, wie es dazu kam, dass sie am 01.09.17 (vermutlich an der Küste Großbritanniens) in der Nordsee gelandet ist, um ca. zwei Monate später hier auf der Hallig Süderoog anzukommen.Da sie in ein wasserdichtes Gehäuse verpackt war, ist sie immer noch funktionstüchtig und so konnten wir uns die aufgenommenen Filme von der Speicherkarte anschauen.Wie sich herausstellte, gehört die kleine schwarze Kamera wohl einem ca. 10 bis 12- jährigen, englischen Jungen, der sich und seine Familie gerne mal filmte. Dabei spionierte er ab und an sein Schwesterchen aus, nahm die Eltern beim Herumlungern auf der Couch auf oder auch die Großeltern beim Besuch. Eigene Aktivitäten, wie Tretrollerfahren in einer Indoorhalle oder Rumtoberei mit der Schwester auf dem Trampolin im Garten mussten natürlich auch festgehalten werden. Die Videos des Strandbesuchs, welche ihr hier in gekürzter Fassung zu sehen bekommt, sollten vorerst die letzten sein, die er mit seiner Kamera aufgenommen hat. Beim Spielen stellte er sie auf einem Stein ab, beschäftigte sich dann weiter mit Eimer und Schwester, vergaß wohl die noch laufende Kamera und entfernte sich immer weiter. Langsam kam allerdings die Flut und eine kleine Welle schubste sie dann ins Meer. All das und noch einiges mehr ist somit gut dokumentiert. ;-)Gefunden hat die Kamera übrigns bereits am 02.11.17 mein Vater, der das Strandgutsammeln noch sehr gut aus seiner Kindheit kennt. Geboren (1950) und aufgewachsen ist er nämlich bei Dranske auf Rügen. Damals, meint er, konnte man die meisten Dinge, die das Meer brachte (hauptsächlich Holz, wie Balken und Bretter, aber auch mal Apfelsinen usw.) noch gebrauchen. Zu dieser Zeit war Strandgut noch gut. Heute ist es fast ausschließlich Müll. 🙁 Dieser Fund hier, so meint auch er, ist schon etwas ganz besonderes. Man fragt sich so oft: „Wo kommt das bloß wieder her?“ oder „Wie ist das wohl im Meer gelandet?“Endlich „schnackt“ ein Stück Müll mal mit uns.Die Uni Oldenburg macht ähnliche Experimente (nur nicht so ganz unfreiwillig wie diese Kamera) mit Driftern. Diese Holzklötze, welche auch schon zahlreich bei uns angekommen sind, werden mit einer Nummer und einem Hinweis versehen und in Massen an verschiedenen Orten ins Meer geworfen. Wer einen, z.B. beim Strandspaziergang, findet, kann dann die Nummer, Fundort und Zeit auf der Internetseite www.macroplastics.de eingeben. Durch die somit gewonnenen Daten versucht man sich ein Bild zu machen, wie sich der Müll in den Meeren verteilt und welche Zeit er für welchen Weg benötigt.Vielleicht ist der Weg dieser Kamera ja auch interessant für die Uni. ;-)Schön zu wissen wäre jetzt aber natürlich auch, ob jemand diesen im Video zu sehenden Jungen oder markant wirkenden Küstenabschnitt wiedererkennt. Für Eure Hinweise und Hilfe der Verbreitung sind wir sehr dankbar!Und wer weiß . . . , vielleicht bekommt der kleine Junge am Ende ja sogar seine Kamera wieder!? ;-)Grüße von der Hallig SüderoogFenja, Nele und Holger 🙂

Posted by Hallig Süderoog on Wednesday, November 22, 2017

ഡികെ

 

comments


 

Other news in this section