Monday, June 17, 2019

ഓസ്ട്രേലിയയില്‍നിന്നും കേരള പി.ഓ എന്ന മ്യൂസിക്കല്‍ ഫെനോമേനോന്‍ യൂട്യൂബില്‍ റിലീസ് ചെയ്തു

Updated on 21-11-2018 at 8:21 am

മെല്‍ബണ്‍: കേരള പി.ഓ എന്ന മ്യൂസിക്കല്‍ ഫെനോമേനോന്‍ ഇ കഴിഞ്ഞ നവംബര് 16 ആണ് യൂട്യൂബില്‍ റിലീസ് ചെയ്തത്, പതിവ് ഷോര്‍ട് ഫില്മുകളില്‍ നിന്നും മാറിയുള്ള ഒരു ചിന്തയും അവതരണവുമാണ് കേരള പി.ഓ യുടെ അണിയറപ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നത്. സഹോദരങ്ങളായ അഫിന്‍ മാത്യൂസും, അന്‍വിന്‍ ജോര്‍ജും, അല്‍കിന്‍ ഫിലിപ്പും ചേര്‍ന്നു ഐന്‍സ് മൂവി ഹൌസ് (AIN’S Movie House) ബാനറില്‍ ആണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് അരുണ്‍ മോഹന്‍ സംവിധാനവും ഛായാഗ്രഹണവും എഡിറ്റിംഗും നടത്തിയിരിക്കുന്നു, അനുജ് ചന്ദ്രശേഖരന്‍ മ്യൂസിക്കും സ്‌കോറിങ്ങും ചെയ്തിരിക്കുന്നു

വളരെ വത്യസ്തയാര്‍ന്ന പ്രമേയമാണ് കേരള പി.ഓയുടേത്, ഒരു വിദേശ വനിതക്ക് കേരളത്തോടുള്ള അടുപ്പവും മലയാളിയായ തന്റെ ഭര്‍ത്താവിന്റെ അമ്മയുമായുള്ള മാതൃബന്ധവുമാണ് കഥ തന്തു, 22 മിനിട്ടോളം നീണ്ടു നില്‍ക്കുന്ന കേരള പി.ഓ സമയം ഒട്ടുതന്നെ പോകുന്നതറിയാത്തവിധമാണ് തയ്യാറാക്കിയിട്ടുള്ളത്, എടുത്ത് പറയേണ്ടത് ഇതിലെ അനുജ് ചന്ദ്രശേഖരന്റെ മ്യൂസിക് ഉം അരുണ്‍ മോഹന്റെ ഛായാഗ്രഹണവുമാണ്, ഒന്ന് കേട്ടാല്‍ മനസിലേക്കു ഇറങ്ങിച്ചെല്ലുന്ന നല്ല 3 പാട്ടുകളും അതിനെ കൂടുതല്‍ ഗംഭീരമാക്കുന്ന വിഷ്വല്‍സുമാണ് കേരള പി.ഓ യുടെ പ്രത്യേകത, ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നല്ല അഭിപ്രായങ്ങള്‍ നേടിക്കൊണ്ട് കൂടുതല്‍ ആളുകള്‍ കണ്ടുവരികയും ഇതിനോടകം തന്നെ 1 ലക്ഷം പേര് അടുത്ത് കണ്ടും കഴിഞ്ഞിരിക്കുന്നു ഇ മ്യൂസിക്കല്‍ ഫെനോമേനോന്‍,

ഇതിലെ നായിക കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് ക്രിസ്റ്റിന ശുബൈല്‍ക ആണ്, ഉക്രൈന്‍ ആണ് ക്രിസ്റ്റീനയുടെ സ്വന്തം രാജ്യം യഥാര്‍ത്ഥ ജീവിതത്തിലും കേരളവുമായി ബന്ധമുള്ള ആളാണ് ക്രിസ്റ്റീന, സംവിധായകന്‍ അരുണ്‍ മോഹന്റെ ഭാര്യയെ തന്നെയായ ക്രിസ്റ്റിന ഒരു ഡോക്ടറും വളരെ നന്നായി മലയാളം സംസാരിക്കുന്ന ഒരാള്‍ കൂടെ ആണ്, 3 കൊല്ലങ്ങളിലായി ഒരുബന്ധവുമില്ലാതെ ഷൂട്ട് ചെയ്തു വെച്ചിരുന്ന ഫയലുകള്‍ ഒരു കഥ രൂപത്തിലേകക്കുകയും തുടര്‍ന്ന് ആവശ്യമുള്ളത് വീണ്ടും ഷൂട്ട് ചെയ്തു വളരെ ക്രീടിവ് ആയി സംയോജിപ്പിച്ചുമാണ് കേരള പി.ഓ തയ്യാറാക്കിയിട്ടുള്ളത്, പക്ഷെ കാണുന്ന പ്രേക്ഷകന് ഒരു വിധത്തിലും അത് മനസിലാകുന്നതല്ല, ഇതിലെ മ്യൂസിക്കും വിശ്വല്‍സും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരിക്കുകയാണ്, കാണുന്ന എല്ലാവര്‍ക്കും ഒരു മ്യൂസിക് വിശ്വാല്‍ ട്രീറ്റ് തന്നെയാണ് കേരള പി.ഓ, ഇന്ത്യ,

അമേരിക്ക,ഉക്രൈന്‍ എന്നി മൂന്ന് രാജ്യങ്ങളിലായാണ് കേരള പി.ഓ ഷൂട്ട് ചെയ്തിരിക്കുന്നത്, മലയാളനാടിന്റെ നന്മയും സൗന്ദര്യവും ഉടനീളം കാട്ടിയിരിക്കുന്നു കേരള പി.ഓ യിലൂടെ, സിനിമയുമായി ബന്ധമുള്ള കുറെ പേര് ഇതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയ സാവിത്രി ശ്രീധരന്‍ ശബ്ദം നല്‍കിയിരിക്കുന്നു, വരികള്‍ എഴുതിയിരിക്കുന്നത് അജീഷ് ദാസന്‍ ആണ് , അജീഷ് ദാസന്‍ പൂമരം മുതല്‍ ജോസഫ് എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വരെ വരികള്‍ എഴുതിയിരിക്കുന്നു, സൗണ്ട് മിക്‌സിങ് ജിതിന്‍ ജോസഫ്, അങ്ങനെ പിന്നണിയിലുള്ള പ്രമുഖരുടെ ലിസ്റ്റ് നീളുന്നു, ടെക്നിക്കലി വളരെ ഗംഭീരമാണ് കേരള പി.ഓ എന്ന ഇ കൊച്ചു മ്യൂസിക് ഫെനോമേനോന്‍, ഐന്‍സ് മൂവി ഹൗസിനു വേണ്ടി എഫിന് മാത്യൂസ് , അന്‍വിന്‍ ജോര്‍ജ് , അലകിന് ഫിലിപ് എന്നിവര്‍ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും ഗംഭീരം എന്ന ഒരേ വാക്കുമായി മുന്നേറുകയാണ് കേരള പി.ഓ

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

comments


 

Other news in this section