Saturday, December 16, 2017

ഓണ്‍ലൈന്‍ ഷോപ്പിംഗ് ശരീരത്തിനു ദോഷം ചെയ്യുമെന്നു പഠനം

Updated on 03-10-2017 at 9:45 am

 

പലകാര്യങ്ങളിലും ഓണ്‍ലൈന്‍ സ്റ്റോറുകള്‍ നമ്മള്‍ക്കു സൗകര്യം പ്രദാനം ചെയ്യുന്നുണ്ടെങ്കിലും അവ നമ്മളുടെ പേശികളെ നശിപ്പിക്കുകയാണെന്നു പുതിയ പഠനം വെളിപ്പെടുത്തുന്നു. ഒരു വ്യക്തി വീടിനു പുറത്തേയ്ക്ക് ഇറങ്ങി ഒരു കടയില്‍ പോയി ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍, ആ പ്രവര്‍ത്തി പേശികളെ ബലപ്പെടുത്തുന്ന വ്യായാമം പോലെയാണ്. എന്നാല്‍ വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു സാധനങ്ങള്‍ വീട്ടു പടിക്കലെത്തിക്കുമ്പോള്‍ അത്തരത്തിലുള്ള വ്യായാമം നഷ്ടമാകുമെന്നു പഠനം വ്യക്തമാക്കുന്നു.

2,000 പേരില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്, 65 വയസിനും അതിനു മുകളിലുമുള്ള പ്രായക്കാരിലെ 24 ശതമാനം പേരും ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ വ്യായാമത്തിനു തുല്യമായ സാഹചര്യം നഷ്ടപ്പെടുന്നുണ്ടെന്നാണ്. ഇത്തരക്കാരില്‍ ആരോഗ്യസംബന്ധിയായ പ്രശ്നങ്ങള്‍ വരാനുള്ള സാഹചര്യം കൂടുതലാണെന്നു ചാര്‍ട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോ തെറാപ്പി ചീഫ് എക്സിക്യൂട്ടീവ് പ്രഫസര്‍ കാരന്‍ മിഡില്‍ട്ടണ്‍ പറയുന്നു.

‘ഓണ്‍ലൈന്‍ ഷോപ്പിംഗ് നല്ലതാണ്. അത് ഏറെ സൗകര്യപ്രദവുമാണ്. എന്നാല്‍ വീട്ടുപടിക്കല്‍ നമ്മള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തുന്നതോടെ, ദീര്‍ഘകാലം നമ്മളുടെ പേശികളെ ശക്തിപ്പെടുത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാവുകയാണെന്ന്’ കാരന്‍ പറയുന്നു. ഇന്ന് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രചാരം നേടിയതോടെ നമ്മള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വീട്ടു പടിക്കലെത്തുകയാണ്.

ആഴ്ചയില്‍ ഒരു തവണയെങ്കിലും പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമത്തിലേര്‍പ്പെടണമെന്നാണു നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നിര്‍ദേശിക്കുന്നത്. ഒരു വ്യക്തിയുടെ 20-ാം വയസ് മുതല്‍ അസ്ഥികള്‍ ദുര്‍ബലമാകാന്‍ തുടങ്ങുമെന്നാണ്. 40-ാം വയസ് മുതല്‍ പേശികളുടെ സാന്ദ്രതയും കുറയും. ഇത്തരം സാഹചര്യമാണുഒരു വ്യക്തിയെ പലകാര്യങ്ങളിലും വിമുഖത പ്രകടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതു കൊണ്ട് പ്രായമായവര്‍ മാത്രമല്ല വ്യായാമത്തിലേര്‍പ്പെടേണ്ടത്. പകരം പ്രായഭേദമന്യേ എല്ലാവരും ദിനചര്യയില്‍ അസ്ഥികളെയും പേശികളെയും ബലപ്പെടുത്താനുള്ള വ്യായാമത്തിലേര്‍പ്പെടണമെന്നാണു ജസ്റ്റിന്‍ വാര്‍നേ പറയുന്നത്.

 

ഡികെ

 

comments


 

Other news in this section