Friday, November 24, 2017

ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; ഓണക്കുടിയില്‍ ഇപ്രാവശ്യം മുന്‍പന്തിയില്‍ ഇരിങ്ങാലക്കുട

Updated on 05-09-2017 at 8:48 am

ഓണം ദിവസങ്ങളില്‍ മദ്യവില്‍പ്പനയില്‍ കേരളത്തിന് പുതിയ റെക്കോഡ്. ചാലക്കുടിയോ തിരൂരോ കോട്ടയമോ ഒന്നുമല്ല, ഇത്തവണ ഇരിങ്ങാലക്കുടയാണ് ‘ഓണക്കുടി’യില്‍ കേരളത്തെ നയിക്കുന്നത്. ഈ വര്‍ഷത്തെ മദ്യവില്‍പന മുന്‍ വര്‍ഷങ്ങളിലെ റെക്കോഡെല്ലാം പഴങ്കഥയാക്കിയതായി ബെവ്‌റിജസ് കോര്‍പറേഷന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ 440 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. തിരുവോണത്തിന്റെ തലേ ദിവസമായ ഉത്രാടത്തിന് മാത്രം 71.1 കോടിയുടെ രൂപയുടെ മദ്യം മലയാളികള്‍ വാങ്ങിയെന്നാണ് കണക്കുകള്‍ പറയുന്നത്.

മുന്‍ വര്‍ഷത്തെക്കാള്‍ 29.46 കോടിയുടെ വര്‍ദ്ധനവാണ് ബെവ്‌ക്കോക്ക് ഉണ്ടായിരിക്കുന്നത്. ബിവറേജസ് ഔട്ട്‌ലൈറ്റുകളിവും ബാര്‍, ബിയര്‍-വൈന്‍ പാര്‍ലറുകളിലും വില്‍പ്പന കഴിഞ്ഞ കൊല്ലത്തെക്കാള്‍ വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ബിയര്‍-വൈന്‍ പാലര്‍റുകളും മാത്രമാണ് ഉണ്ടായിരുന്നത്. പുതിയ മദ്യംനയം വന്നതോടെ ബാറുകള്‍ കൂടുതല്‍ തുറന്നു. പക്ഷേ ദേശീയ-സംസ്ഥാന പാതകള്‍ക്ക് സമീപത്തുള്ള ഔട്ട്‌ലെറ്റുകള്‍ പൂട്ടിയത് കാരണം 25 ഔട്ട്‌ലെറ്റുകള്‍ ബെവ്‌കോയ്ക്ക് പൂട്ടേണ്ടി വന്നു. 245 ബിവറേജസ് ഔട്ട്‌ലൈറ്റുകളാണ് ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. ഓണക്കാലം തുടങ്ങിയതു മുതല്‍ ഔട്ട്‌ലൈറ്റുകള്‍ വഴിയും വെയര്‍ഹൗസുകള്‍ വഴിയുമുള്ള വില്‍പ്പനയിലാണ് വന്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അത്തം മുതല്‍ ഉത്രാടം വരെയുള്ള വില്‍പ്പന 440.60 കോടിയായിരുന്നു. ഈ വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പന 411.14 കോടിയായി ഉയര്‍ന്നു. അതായത് 29.46 കോടിയുള്ള വര്‍ദ്ധനവുണ്ടായി.

ഉത്രാട ദിനത്തിലാണ് വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവുണ്ടായത്. 71.17 കോടിയാണ് ഉത്രാട ദിനത്തില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം 59.51 കോടിയായിരുന്നു വില്‍പ്പന ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നിരിക്കുന്നത്. ഔട്ട് ലൈറ്റുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും വലിയ കെട്ടിടിങ്ങളിലേക്ക് ബെവ്‌ക്കോ ഔട്ട് ലെറ്റുകള്‍ മാറ്റുകയും ചെയ്തിരുന്നു. മാത്രമല്ല ബെവ്‌ക്കോയുടെ ലാഭശതമാനം 24ല്‍ നിന്നും 29 ശതമാനമായി ഉയര്‍ത്തി. ഇതെല്ലാമാണ് വരുമാന വര്‍ദ്ധനക്കു കാരണം. തിരുവോണം-അവിട്ടം ദിവസങ്ങളുടെ കണക്കൂകള്‍ പൂര്‍ത്തിയാകുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധവാണ് പ്രതീക്ഷിക്കുന്നത്.

 

 

 

എ എം

comments


 

Other news in this section