Monday, December 10, 2018

ഒഴിവ് സമയം വിനിയോഗിച്ച് അധിക വരുമാനം നേടാം; രജിസ്റ്റര്‍ ചെയ്യൂ Officium Health വെബ്സൈറ്റില്‍

Updated on 27-09-2018 at 8:27 am

നിങ്ങളുടെ ജോലിയില്‍ നിന്ന് നിങ്ങള്‍ക്ക് വേണ്ടത്ര വരുമാനം ലഭിക്കുന്നില്ലേ? എങ്കില്‍ ആവശ്യങ്ങള്‍ നടത്താന്‍ സ്ഥിരജോലി ഉപേക്ഷിക്കാതെ തന്നെ നിങ്ങള്‍ക്കുമുന്‍പില്‍ മികച്ച വരുമാനത്തിനുള്ള മാര്‍ഗം തുറക്കുകയായാണ് Officium Heath. അയര്‍ലണ്ടിലെ ആരോഗ്യമേഖലയിലെ തൊഴിലന്വേഷകരായ അംഗീകൃത നേഴ്സുമാര്‍, ഫാര്‍മസിസ്റ്റ്, കെയറര്‍മാര്‍ തുടങ്ങിയവര്‍ക്ക് നിങ്ങളുടെ ഒഴിവു സമയങ്ങളില്‍ ജോലി ചെയ്ത് നികുതി ഇളവുകളോട് കൂടി മികച്ച വരുമാനം നേടാനുള്ള അവസരമാണ് തുറക്കപ്പെടുന്നത്. ഇതിനായി ഒഫീസിയം റിക്രൂട്ട്‌മെന്റ് പ്ലാറ്റ്ഫോമില്‍ സൗജന്യമായി നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തൊഴിലന്വേഷകര്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും വേണ്ടിയുള്ള ഒരു ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമാണ് ഒഫീസിയം ഹെല്‍ത്ത്. നേഴ്സിങ് ഹോമുകളും ഫാര്‍മസികളും ഉള്‍പ്പെടെ രേഖപ്പെടുത്തുന്ന താത്കാലിക ഒഴിവുകളിലേക്ക് ഓരോരുത്തരുടെയും യോഗ്യത, പ്രവൃത്തി പരിചയം, സ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ അനുയോജ്യരായ വ്യക്തികളെ ഇതിലൂടെ റിക്രൂട്ട് ചെയ്യുന്നു.

ഈ വെബ്സൈറ്റിലൂടെ തൊഴില്‍ ദാതാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ പരസ്യപ്പെടുത്താനും അവരുടെ ആവശ്യമനുസരിച്ചുള്ള ഉദ്യോഗാര്‍ഥികളെ കണ്ടെത്താനും കഴിയും. ഇതില്‍ അംഗമാവുന്ന ഉദ്യോഗാര്‍ഥികള്‍ക്കാകട്ടെ അവരുടെ യോഗ്യതയ്ക്കും കഴിവിനും അനുസരിച്ചുള്ള താത്കാലിക തൊഴിലവസരങ്ങള്‍ കണ്ടെത്താനും മികച്ച വരുമാനം നേടാനും ഇതുവഴി സാധിക്കുന്നു. officum health വെബ്സൈറ്റില്‍ ആര്‍ക്കും സൗജന്യമായി അക്കൗണ്ട് നിര്‍മിക്കാം. യോഗ്യത, വ്യക്തിവിവരങ്ങള്‍, തൊഴില്‍, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടുത്തിയാണ് പ്രൊഫൈല്‍ നിര്‍മിക്കേണ്ടത്. നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ സൗകര്യമുള്ള തിയതികളും സമയവും ഈ അവസരത്തില്‍ രേഖപ്പെടുത്താവുന്നതാണ്. പ്രൊഫൈലില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നേഴ്സിങ്‌ഹോം, ഫാര്‍മസിസ്റ്റ്, കെയറര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള ജോലി ഒഴിവുകളും ഏതൊക്കെ ദിവസങ്ങളില്‍ എന്നുമുള്ള വിശദാംശങ്ങളടക്കം നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതാണ്. നിങ്ങള്‍ക്ക് യോജിച്ച തൊഴിലവസരങ്ങള്‍ ഇതിലൂടെ സ്വീകരിക്കാം.

വിവിധ സെക്ടറുകളില്‍ അംഗീകൃത ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ കഴിവ് തെളിയിച്ച സ്ഥാപനമായ ഒഫീസിയം ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓഫീസിയം ഹെല്‍ത്ത്. Workplace Relations Commission ന്റെ ലൈസന്‍സോടുകൂടിയ അംഗീകൃത റിക്രൂട്ട്മെന്റ് കമ്പനിയാണിത്. നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്കു പുറമെ പ്രൊഫഷണല്‍ സര്‍വീസ്, ഐടി & ടെലികോം, റീറ്റെയ്ല്‍ ബാങ്കിങ്, ക്രിയേറ്റിവ് ഏജന്‍സികള്‍, നിര്‍മ്മാണമേഖല ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ പരിചയ സമ്പന്നരായ ജീവനക്കാരെ റിക്രൂട്ട് ചെയ്ത് വരുന്നു. നികുതി ഇളവുകള്‍ ഉള്‍പ്പെടെ ആകര്‍ഷകമായ വേതന നിരക്കുകളാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്.

ആരോഗ്യമേഖലയിലെ റിക്രൂട്ട്മെന്റ് രീതികള്‍ക്ക് പുതിയ വഴിതെളിക്കുന്ന സംവിധാനമായിരിക്കും ഇതെന്ന് ഒഫീസിയം ഹെല്‍ത്ത് മാനേജിങ് ഡയറക്ടര്‍ ഗ്രേഗ് ബെഹാന്‍ പ്രസ്താവിച്ചു. പ്രത്യേകിച്ച് ഇന്ത്യന്‍ നേഴ്സുമാരും കെയറര്‍മാരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://officiumhealth.com/#/ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

comments


 

Other news in this section