Saturday, July 21, 2018

ഒരു നമ്പൂതിരിയേയും തോമാശ്ലീഹ ക്രിസ്ത്യാനി ആക്കിയിട്ടില്ല; ജാതി പ്രമാണിത്ത പരിപാടികള്‍ക്ക് ഇനിയില്ല: മാര്‍ കൂറിലോസ്

Updated on 09-04-2018 at 2:51 pm

തോമാശ്ലീഹാ ബ്രാഹ്മണരെ മാമോദീസ മുക്കിയാണ് ക്രിസ്ത്യാനികളാക്കിയതെന്ന മിത്ത് തകര്‍ക്കപ്പെടണമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇല്ലങ്ങളിലെ ബ്രാഹ്മണരെ തോമാശ്ലീഹാ ക്രിസ്ത്യാനികളാക്കിയതാണെന്ന അബദ്ധധാരണ തിരുത്തണമെന്നും യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത വ്യക്തമാക്കി.

കുടുംബവാര്‍ഷികം എന്ന പേരില്‍ കേരളത്തില്‍ നടക്കുന്ന പരിപാടികളില്‍ ഇനിമുതല്‍ പങ്കെടുക്കില്ലെന്നും മെത്രാപ്പൊലീത്ത വ്യക്തമാക്കി. കൃത്രിമമായി സൃഷ്ടിച്ചെടുത്ത മേല്‍ജാതി സ്വത്വവും പാരമ്പര്യവും ഊട്ടി ഉറപ്പിക്കുവാനുള്ള കലാപരിപടികളാണ് ഇവയില്‍ ഒട്ടേറെയും.

അടിസ്ഥാന രഹിതവും സവര്‍ണ്ണ ജാതിബദ്ധവും പ്രതിലോമകരവുമായ ഈവിധ മിത്തുകള്‍ തകര്‍ക്കപ്പെടണം. വ്യക്തിപരമായ അടുപ്പങ്ങള്‍ കൊണ്ട് ഇത്തരം പല പരിപാടികളിലും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്: കുറ്റബോധമുണ്ട്. ഇനി ആവില്ലെന്നും മെത്രാപ്പൊലീത്ത ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.’

ഇന്ന് ഒരു തീരുമാനം കൂടി എടുക്കുന്നു: ഇനി മുതൽ "കുടുംബയോഗ വാർഷികം " എന്ന പേരിൽ കേരളത്തിൽ മെയ്, ഡിസംബർ മാസങ്ങളിൽ നടക്കുന്ന…

Posted by Geevarghese Coorilos on Monday, April 9, 2018

 

 

comments


 

Other news in this section