Monday, September 24, 2018
Latest News
കമ്മ്യൂണിറ്റി എയര്‍ ആംബുലന്‍സ് സംവിധാനത്തിന് അയര്‍ലണ്ടില്‍ തുടക്കമാകുന്നു; അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് ഉള്‍പ്പെടെ പ്രയോജനപ്പെടുത്താം    കുടിയേറ്റക്കാര്‍ക്ക് ഇനി ഗ്രീന്‍ കാര്‍ഡ് നല്‍കില്ലെന്ന് അമേരിക്ക; ഇന്ത്യന്‍ പ്രവാസികളെ ബാധിക്കും    അപകടത്തില്‍പ്പെട്ട പായ് വഞ്ചിയില്‍ നിന്ന് അഭിലാഷ് ടോമിയെ രക്ഷിച്ചു; കൂടെയുണ്ടായിരുന്ന ഐറിഷ് നാവികനും സുരക്ഷിതന്‍    കൊടുങ്കാറ്റുകള്‍ വന്നത് അനുഗ്രഹവും ആയേക്കും; അയര്‍ലണ്ടില്‍ ഇന്ത്യന്‍ സമ്മര്‍ ഇനിയും തുടരുമെന്ന് കാലാവസ്ഥാ പ്രവചനം    ഭവന ആരോഗ്യമേഖലകളിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കും; നികുതി സംവിധാനം അടിമുടി പരിഷ്‌കരിക്കും; വന്‍ നികുതി ഇളവുകള്‍ പ്രതീക്ഷിക്കേണ്ട   

ഒരു അഡാറ് ലവ് സിനിമയിലെ ഗാനം; പ്രിയാ വാര്യര്‍ക്ക് എതിരായ കേസ് സുപ്രിം കോടതി റദ്ദാക്കി

Updated on 31-08-2018 at 8:53 am

ന്യൂഡല്‍ഹി: ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിന്റെ പേരില്‍ നടി പ്രിയ പ്രകാശ് വാര്യര്‍ക്കെതിരായ കേസ് സുപ്രിം കോടതി റദ്ദാക്കി. മണിക്യ മലരായ പൂവി ഗാനം മത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്. സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് എന്നിവര്‍ക്കെതിരായ കേസുകളും സുപ്രിം കോടതി റദ്ദാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് റദ്ദാക്കിയിരിക്കുന്നത്. സിനിമയിലെ ഗാനം ഏതെങ്കിലും തരത്തില്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെങ്കില്‍ അത് പരിഗണിക്കേണ്ടത് സെന്‍സര്‍ബോര്‍ഡാണ് എന്നാണ് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.

ആദ്യ ഘട്ടത്തില്‍ വിവാദങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ഗാനം പിന്‍വലിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. ഗാനത്തിന് ലഭിച്ച വ്യാപക പിന്തുണയെ തുടര്‍ന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ തീരുമാനത്തില്‍നിന്ന് പിന്മാറിയത്.

തെലങ്കാനക്ക് പുറമെ, മഹാരാഷ്ട്രയിലും ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന പാട്ടിനെതിരെ പരാതിയുണ്ട്. റാസ അക്കാദമിയുടെ സെക്രട്ടറി ആണ് മുംബൈ പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്.’

 

 

 

 

എ എം

comments


 

Other news in this section