Tuesday, July 16, 2019

ഐ.പി.സി യു.കെ, അയര്‍ലന്‍ഡ് റീജിയന്‍ 12-ആ മത് വാര്‍ഷിക കണ്‍വെന്‍ഷന്‍ മേയ് 31-വെള്ളി മുതല്‍ ലണ്ടനില്‍ നടക്കും.

Updated on 25-05-2019 at 6:37 pm

ലണ്ടന്‍: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (IPC) യു.കെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയന്റെ 12-ആമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ 2019 മേയ് 31, ജൂണ്‍ 1, 2 തീയതികളില്‍ ലണ്ടനിലുള്ള Brentside ഹൈ സ്‌കൂള്‍ (Greenford Avenue, W71JJ)-ല്‍ നടക്കും. വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഉത്ഘാടന സമ്മേളനത്തില്‍ പാസ്റ്റര്‍ ബാബു സഖറിയ (റീജിയന്‍ വൈസ്പ്രസിഡന്റ്) അധ്യക്ഷത വഹിക്കും. പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് (റീജിയന്‍ പ്രസിഡന്റ്) ഉത്ഘാടനം നിര്‍വഹിക്കും. പാസ്റ്റര്‍മാരായ തോമസ് ഫിലിപ്പ്, ജെയിംസ് ചാക്കോ മുഖ്യ പ്രഭാഷകര്‍ ആയിരിക്കും.

ശനിയാഴ്ച രാവിലെ 9 മുതല്‍ പാസ്റ്റെര്‍സ് മീറ്റിങ്, 10 മണി മുതല്‍ റിവൈവല്‍ മീറ്റിങ്, ഉച്ചക്ക് 2 മുതല്‍ പി.വൈ.പി.എ, സണ്‍ഡേ സ്‌കൂള്‍, സിസ്റ്റേഴ്‌സ് വാര്‍ഷിക മീറ്റിങ്ങുകള്‍ ഉണ്ടായിരിക്കും. വൈകിട്ട് 6 മുതല്‍ സുവിശേഷ യോഗങ്ങള്‍ നടക്കും. ഞായറാഴ്ച രാവിലെ 9.30 മുതല്‍ റീജിയനിലെ സഭകളുടെ സംയുക്ത ആരാധനയും കതൃമേശയും ഉണ്ടായിരിക്കും. ഡോ. ബ്ലെസ്സണ്‍ മേമനയുടെ നേതൃത്വത്തില്‍ ഐ.പി.സി റീജിയന്‍ ക്വയര്‍ ആത്മീക ആരാധക്ക് നേതൃത്വം നല്‍കും.

യു.കെ, അയര്‍ലണ്ടിലുള്ള വിശ്വാസ സമൂഹത്തെ പ്രസ്തുത കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി റീജിയണല്‍ എക്‌സിക്യൂട്ടീവ്‌സിനുവേണ്ടി ബ്രദര്‍ സാം മാത്യു (ജോയിന്റ് സെക്രട്ടറി), ബ്രദര്‍ ജോണ്‍ മാത്യു (ട്രഷറര്‍) പാസ്റ്റര്‍ സീജോ ജോയ് (പ്രൊമോഷണല്‍ സെക്രട്ടറി) എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ലോക്കല്‍ കണ്‍വീനര്‍ ഇവാഞ്ചലിസ്റ്റ് കുഞ്ഞച്ചന്‍- 07828088979 എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് സഭാ നേതൃത്വം അറിയിച്ചു. www.ipcukireland.org, watch live on – www.vsquaretv.com

comments


 

Other news in this section