Saturday, September 22, 2018

ഐ.ടി രംഗത്ത് തൊഴിലവസരങ്ങളുമായി ന്യൂഡ എത്തുന്നു

Updated on 09-07-2018 at 3:28 pm

വെസ്റ്റ് മീത്ത് : സോഫ്റ്റ്വെയര്‍ മേഖലയില്‍ തൊഴില്‍ അന്വേഷകര്‍ക്ക് മികച്ച അവസരങ്ങളൊരുക്കി ന്യൂഡ അത്‌ലോണില്‍ എത്തുന്നു. ബെല്‍ഫാസ്റ്റ് കമ്പനിയായ ന്യൂഡയില്‍ 200 തൊഴില്‍ അവസരങ്ങള്‍ ആണ് വരാനിരിക്കുന്നത്. സോഫ്റ്റ് വെയര്‍ – ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലയില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അവസരം ലഭിക്കും.

അയര്‍ലന്‍ഡിന് പുറമെ സ്‌പെയിനിലും വേരുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. പത്ത് വര്‍ഷം അയര്‍ലണ്ടില്‍ തുടരാനുള്ള കരാറില്‍ കമ്പനി ഒപ്പുവെച്ചതോടെ ദീര്‍ഘകാലത്തേക്കുള്ള തൊഴില്‍ അവസരങ്ങള്‍ പ്രതീക്ഷിക്കാം. ഐ.ടി രംഗത്ത് തൊഴില്‍പരിജയം ഉള്ളവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല അവസരമായി ഇതിനെ കണക്കാക്കാവുന്നതാണ്.

ഡികെ

comments


 

Other news in this section