Monday, June 25, 2018

ഐറിഷ് ഭരണഘടനയില്‍ നിന്നും ദൈവനിന്ദ പ്രയോഗം എടുത്തു മാറ്റുന്നു

Updated on 13-06-2018 at 2:47 pm

ഡബ്ലിന്‍ : ‘ദൈവ നിന്ദ’, ശിക്ഷ ലഭിക്കാവുന്ന കുറ്റകരമായി കണക്കാക്കുന്ന വകുപ്പ് ഐറിഷ് ഭരണഘടനയില്‍ നിന്നും ഒഴിവാക്കിയേക്കും. ഹിത പരിശോധനയിലൂടെ ഇത് നീക്കം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ചാര്‍ലി ഫ്‌ളാനഗന്‍ അറിയിച്ചു. ഈ വകുപ്പ് നിലനില്‍ക്കുന്നത് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് പൗരന്മാര്‍ക്ക് തടസ്സം നില്‍ക്കുന്നതായി പല കോണില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു.

അയര്‍ലണ്ടുപോലുള്ള രാജ്യത്തിന് അന്താരാഷ്ട്ര തലത്തില്‍ അഭിമാനക്ഷതം ഉണ്ടാക്കിയേക്കാവുന്ന ഒരു നിയമമായതിനാലാണ് ഇത് ഭരണഘടനയില്‍ നിന്നും ഒഴിവാകുന്നതെന്ന് മന്ത്രി പറഞ്ഞു. അയര്‍ലണ്ടില്‍ ഈ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ നിയമം ഹിതപരിശോധന നടത്തി ഭരണഘടനയില്‍ നിന്നും ഒഴിവാക്കുകയാണ് ലക്ഷ്യം. ഭരണഘടനയില്‍ നിന്നും വിവാഹ മോചന വകുപ്പുകളിലും മാറ്റം വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിലും ഹിതപരിശോധന നടത്തും. ഇതോടെ ഐറിഷ് ഭരണഘടനയില്‍ നിന്ന് അബോര്‍ഷന്‍, വിവാഹമോചനം, ദൈവ നിന്ദ എന്നീ വകുപ്പുകള്‍ ഇല്ലാതാകും.

comments


 

Other news in this section