Friday, December 15, 2017

ഐറിഷ് കാര്‍ വിപണിക്ക് കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ട് ബ്രെക്‌സിറ്റ്

Updated on 12-10-2017 at 11:42 am

ഡബ്ലിന്‍: ഐറിഷ് വാഹന വിപണിക്ക് ബ്രക്സിറ്റ് കടുത്ത ക്ഷതം ഏല്‍പ്പിക്കുന്നു. ഈ വര്‍ഷം 9 മാസത്തിനിടയില്‍ വിപണി തകര്‍ച്ചയെ നേരിടുകയാണ്. 2016-ല്‍ രണ്ടര ലക്ഷം കാറുകള്‍ അയര്‍ലണ്ടില്‍ വില്‍ക്കപെട്ടപ്പോള്‍ ഈ വര്‍ഷം വെറും ഒന്നര ലക്ഷത്തോളം കാറുകള്‍ മാത്രമാണ് വില്പന ചെയ്യപ്പെട്ടത്.

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ ആണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയിലും വില്പന കുറഞ്ഞ് വരികയാണ്. ഐറിഷുകാരുടെ പ്രീയ ബ്രാന്‍ഡുകളായ വോള്‍സ്വാഗന്‍, സ്‌കോഡ, ടൊയോട്ട, ഫോര്‍ഡ്, റെനോള്‍ഡ് എന്നിവ മാര്‍ക്കറ്റില്‍ എത്തിച്ച കാറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു.

ബ്രെക്‌സിറ്റ് നിയമങ്ങള്‍ കര്‍ക്കശമായതോടെ ബ്രിട്ടനില്‍ നിന്നും ധാരാളമായി എത്തിയ സെക്കന്‍ഡ്ഹാന്‍ഡ് വാഹനങ്ങള്‍ക്ക് വില കുതിച്ചുയര്‍ന്നു. ബ്രിട്ടനിലെ ഓട്ടോ മൊബൈല്‍ വിപണിയില്‍ വില കൂടിയത് ഐറിഷ് കാര്‍ വിപണിയെ പ്രതികൂലമായി ബാധിച്ചു. വെഹിക്കിള്‍ പാര്‍ട്‌സുകളുടെ വില വര്‍ധിച്ചതോടെ സ്വാഭാവികമായി വാഹനങ്ങളുടെ വിലയും ഉയര്‍ന്നു. വാഹനങ്ങളുടെ വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് കാരണമാകാം ഉപഭോക്താക്കളുടെ എണ്ണം കുറയാന്‍ ഇടയായത്.

 

ഡി കെ

 

comments


 

Other news in this section