Wednesday, October 18, 2017

ഏഷ്യയിലേക്കുള്ള വാതായനങ്ങള്‍ തുറന്നുകൊണ്ട് ഇ.യു ജപ്പാന്‍ വ്യാപാര കരാര്‍

Updated on 12-08-2017 at 2:39 pm

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയനുമായി ജപ്പാന്‍ വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നതോടെ അയര്‍ലണ്ടിന്റെ കയറ്റുമതി സാധ്യത ഉയരുമെന്ന് വിദഗ്ദ്ധര്‍. നിലവില്‍ അയര്‍ലണ്ടിന്റെ പതിനൊന്നാമത് വ്യാപാര പങ്കാളിയായ ജപ്പാനുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കാന്‍ കരാറിന് കഴിയുമെന്നാണ് വിലയിരുത്തല്‍. 2013 -ല്‍ 1 .6 ബില്യണ്‍ യൂറോയുടെ വ്യാപാര ബന്ധം തുടരുന്ന അയര്‍ലണ്ടും ജപ്പാനും ഇറക്കുമതി-കയറ്റുമതി ഇടപാടുകള്‍ ഊര്‍ജ്ജിതമായി നടപ്പാക്കാനൊരുങ്ങുകയാണ്.

മരുന്നുകള്‍, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, അഗ്രി-ഫുഡ് തുടങ്ങിയവ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ ജപ്പാനില്‍ നിന്നും പല്‍ ഉത്പന്നങ്ങള്‍ അയര്‍ലണ്ടില്‍ എത്തുന്നുണ്ട്. സംസ്‌കരിച്ച ഭക്ഷ്യ ഉത്പന്നങ്ങള്‍ ജപ്പാനിലെത്തുന്നതിന് താരിഫ് ഏര്‍പ്പെടുത്തിയത് പിന്‍വലിക്കപ്പെടുമെന്നത് ജപ്പാന്‍ ഇ.യു കരാറിന്റെ പ്രസക്ത ഭാഗങ്ങളാണ്. ഇത്തരം കരാറുകള്‍ അയര്‍ലന്‍ഡിന് വളരെയധികം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജപ്പാനുമായി കൂടുതല്‍ അടുക്കുന്നതോടെ ഏഷ്യന്‍ രാജ്യങ്ങളുമായും ഇ.യു ഇറക്കുമതി-കയറ്റുമതി ബന്ധം മെച്ചപ്പെടാനും അവസരം ഒരുങ്ങും.

 

 

 

എ എം

comments


 

Other news in this section