Tuesday, August 14, 2018

എ.കെ ശശീന്ദ്രന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Updated on 01-02-2018 at 3:55 pm

 

എന്.സി.പി നേതാവ് എ.കെ ശശീന്ദ്രന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകുന്നേരം അഞ്ചുമണിക്ക് രാജ്ഭവനില് നടന്ന ചടങ്ങില് ഗവര്ണര് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില് മുഖ്യമന്ത്രിയും മന്ത്രിമാരും എന്.സി.പി സംസ്ഥാന അധ്യക്ഷന് ടി.പി പീതാംബരന് അടക്കമുള്ളവരും പങ്കെടുത്തു. എന്നാല് മുന് മന്ത്രി തോമസ് ചാണ്ടി പങ്കെടുത്തില്ല. പത്ത് മാസത്തിന് ശേഷമാണ് ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനത്തേക്കെത്തുന്നത്.

ഫോണ്‌കെണി വിവാദത്തെ തുടര്ന്നായിരുന്നു ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന് തന്റെ മന്ത്രിസ്ഥാനം രാജിവെച്ചത്. കേസില് തിരുവനന്തപുരം സി.ജെ.എം കോടതി ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയിരുന്നു. തുടര്ന്നാണ് ശശീന്ദ്രന് വീണ്ടും മന്ത്രി സ്ഥാനത്തേക്കെത്താന് വഴിയൊരുങ്ങിയത്.

രാഷ്ട്രീയ തീരുമാനമുണ്ടായ സാഹചര്യത്തില്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കല്‍ മാത്രമേ ശേഷിച്ചിരുന്നുള്ളൂ. ഫോണിലൂടെ മോശം പരാമര്ശങ്ങള് നടത്തിയെന്ന ആരോപണങ്ങളെ തുടര്ന്ന് 2017 മാര്ച്ച് 26നാണ് ശശീന്ദ്രന് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത്. തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിയായെങ്കിലും കായല്‍ ൈകയേറ്റ വിവാദങ്ങളെ തുടര്‍ന്ന് 2017 നവംബര്‍ 15ന് അദ്ദേഹവും രാജിവെച്ചൊഴിഞ്ഞു. എന്‍.സി.പിയിലെ ഇരു എം.എല്‍.എമാര്‍ക്കും കേസുകളുള്ള സാഹചര്യത്തില്‍ ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകുമെന്നായിരുന്നു മുന്നണിയിലെ ധാരണ. ഇതുപ്രകാരമാണ് ശശീന്ദ്രന്‍ മന്ത്രിസഭയിലേക്കെത്തുന്നത്.

 

ഡികെ

 

comments


 

Other news in this section