Friday, December 15, 2017

എന്റാക്ക് ഗാല്‍വേ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

Updated on 12-10-2017 at 5:09 pm

ഗാല്‍വേ: മുന്‍ ഐറിഷ് പ്രധാനമന്ത്രി എന്റാ കെന്നിക്ക് ഗാല്‍വേ നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ്. ഡബ്ലിന്‍ സെന്റ് പാട്രിക് കോളേജില്‍ നിന്നും ഗാല്‍വേ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ കെന്നി രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുന്‍പ് പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ ആയി സേവനം അനുഷ്ഠിച്ചിരുന്നു. പിതാവിന്റെ മരണശേഷം എന്റാ രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. രാഷ്ട്രീയ വിദ്യാഭ്യാസ ജീവിതത്തിലെ സമഗ്രമായ സംഭാവനകള്‍ പരിഗണിച്ച് അദ്ദേഹത്തിന് ഹോണററി ഡോക്ടറേറ്റ് സമര്‍പ്പിക്കുന്നതായി എന്‍.യു.ഐ.ജി അറിയിച്ചു.

 

ഡി കെ

 

comments


 

Other news in this section