Friday, November 24, 2017

ഉത്തര കൊറിയക്കെതിരെ ഉപരോധം ശക്തമാക്കി യു.എന്‍ രക്ഷാ സമിതി രംഗത്ത്

Updated on 12-09-2017 at 4:41 pm

ഉത്തര കൊറിയയ്ക്കെതിരെ ഉപരോധം ശക്തമാക്കി യുഎന്‍ രക്ഷാ സമിതി പ്രമേയം പാസാക്കിയിരിക്കുകയാണ്. ആണവ പരീക്ഷണങ്ങളുടെയും മിസൈല്‍ പരീക്ഷണങ്ങളുടെയും പശ്ചാത്തലത്തില്‍ ഉത്തരകൊറിയയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി യുഎന്‍ രക്ഷാ സമിതി പ്രമേയം പാസാക്കുകയായിരുന്നു. ആണവായുധ പദ്ധതികളുമായി മുന്നോട്ടു പോകുന്ന ഉത്തര കൊറിയയ്ക്കെതിരെ 2006 മുതല്‍ യുഎന്‍ പാസ്സാക്കുന്ന ഒന്‍പതാമത്തെ പ്രമേയമാണ് ഇത്. ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതി ഏകകണ്ഠമായി പ്രമേയം പാസാക്കുകയായിരുന്നു. സെപ്റ്റംബര്‍ മൂന്നിന് നടത്തിയ ആണവായുധ പരീക്ഷണത്തിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ ടെക്‌സ്റ്റൈല്‍ കയറ്റുമതിക്കും ക്രൂഡ് ഓയില്‍ ഇറക്കുമതിക്കും ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് പ്രമേയം പാസാക്കിയിരിക്കുന്നത്.

ഇപ്പോള്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കും ടെക്‌സ്‌റ്റൈല്‍ കയറ്റുമതിക്കുമാണ് രക്ഷാസമിതി ഉപരോധം ഏര്‍പ്പെടുത്തിയത്. ഉത്തരകൊറിയയിലേക്കു പോകുന്ന കപ്പലുകള്‍ പരിശോധിക്കണമെന്നും, ആയുധങ്ങളോ, നിരോധിച്ച വസ്തുകളോ കപ്പലുകളില്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും രക്ഷാസമിതി നിര്‍ദേശിച്ചു. ആണവപരീക്ഷണങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് യുഎന്‍ രക്ഷാസമിതി ഉത്തരകൊറിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്കുള്ള ഉപരോധം കൂടാതെ ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതി പ്രതിവര്‍ഷം 20 ലക്ഷം ബാരല്‍ ആക്കി നിയന്ത്രിക്കുകയും ഉത്തരകൊറിയയില്‍നിന്നുള്ള തൊഴിലാളികള്‍ക്ക് പുതിയ തൊഴില്‍ അനുമതി നല്‍കുന്നതില്‍നിന്ന് മറ്റു രാജ്യങ്ങളെ തടയുകയും ചെയ്തിട്ടുണ്ട്. ആണവായുധ പദ്ധതികളുമായി മുന്നോട്ടു പോകുന്ന ഉത്തര കൊറിയയ്‌ക്കെതിരെ 2006 മുതല്‍ യുഎന്‍ പാസ്സാക്കുന്ന ഒന്‍പതാമത്തെ പ്രമേയമാണ് തിങ്കളാഴ്ചത്തേത്.

ഇതുവരെ ഉത്തര കൊറിയയ്‌ക്കെതിരായി സ്വീകരിച്ചിട്ടുള്ളതില്‍ ഏറ്റവും ശക്തമായ നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് യുഎസ് അംബാസിഡര്‍ നിക്കി ഹാലെ പറഞ്ഞു. എന്നാല്‍ എല്ലാ രാജ്യങ്ങളും കൃത്യമായി തീരുമാനം നടപ്പാക്കിയാല്‍ മാത്രമേ നടപടിയുടെ പ്രയോജനം ലഭിക്കൂ എന്നും അവര്‍ വ്യക്തമാക്കി. വോട്ടെടുപ്പിനു ശേഷം സുരക്ഷ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഉത്തര കൊറിയയുമായി ഒരു യുദ്ധത്തിന് അമേരിക്ക ആഗ്രഹിക്കുന്നില്ല. ഉത്തരകൊറിയയ്ക്ക് ഇനിയും സമാധാനത്തിന്റെ മാര്‍ഗത്തിലേയ്ക്ക് തിരിച്ചുവരാന്‍ അവസരമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ ഫലമായാണ് ഉത്തരകൊറിയയ്‌ക്കെതിരായ ഇപ്പോഴത്തെ നടപടിയ്ക്ക് വഴിയൊരുങ്ങിയതെന്ന് നിക്കി ഹാലെ പറഞ്ഞു.

ഡി കെ

 

comments


 

Other news in this section