Wednesday, September 19, 2018
Latest News
പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്തു തുടങ്ങി    പുതിയ ഇറക്കുമതി നികുതി; ചൈനയ്‌ക്കെതിരെ വ്യാപാരയുദ്ധം ശക്തമാക്കി അമേരിക്ക    മുത്തലാഖ് ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം    ബ്രെക്‌സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ ബ്രസല്‍സ്: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ കീറാമുട്ടിയായി നില്‍ക്കുന്ന ഐറിഷ് അതിര്‍ത്തി സംബന്ധിച്ച വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നിലപാട് മാറ്റാന്‍ തയാറാകുന്നു. യുകെയുടെ പരമാധികാരത്തെ മാനിച്ചു കൊണ്ടുള്ള തീരുമാനം മാത്രമേ ഇക്കാര്യത്തില്‍ സ്വീകരിക്കൂ എന്ന് യൂറോപ്യന്‍ യൂണിയന്റെ ചര്‍ച്ചാ സംഘത്തിനു നേതൃത്വം നല്‍കുന്ന മിച്ചല്‍ ബാര്‍നിയര്‍ ഉറപ്പു നല്‍കി. ഇയുവുമായുള്ള അയര്‍ലണ്ടിന്റെ ബന്ധം പാറപോലെ ഉറച്ചതെന്നും നേരത്തെ പറഞ്ഞുറപ്പിച്ചപോലെ തന്നെ ഇയുവും ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള കരാറുകള്‍ അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്നും ഐറിഷ് വിദേശകാര്യ മന്ത്രി സൈമണ്‍ കോവ്നി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബ്രെക്‌സിറ്റിന് ശേഷം അയര്‍ലണ്ടും യുകെയും തമ്മില്‍ വേര്‍തിരിക്കുന്ന നോര്‍ത്തേണ്‍ അയര്‍ലന്റിലെ 310 മൈല്‍ അതിര്‍ത്തി സംബന്ധിച്ച ചര്‍ച്ചകള്‍ ബ്രെക്‌സിറ്റിന്റെ തുടക്കം മുതലേ ആരംഭിച്ചതാണ്. ആയിരക്കണക്കിന് ജനകളാണ് ദിവസവും ഈ അതിര്‍ത്തിയിലൂടെ ഇരു വശത്തേക്കും കടന്നുപോകുന്നത്. ആഹാരസാധനങ്ങളും, മരുന്നുകളും മറ്റ് ഉത്പന്നങ്ങളും ഇതുവഴി കടന്നുവരുണ്ട്. നിലയില്‍ ഇയു സിംഗിള്‍ മാര്‍ക്കറ്റിന്റെ ഭാഗമായതിനാല്‍ ഇത് പ്രത്യേക പരിശോധനകള്‍ക്കും വിധേയമാകാറില്ല. എന്നാല്‍ ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തിരശീല വീഴും. അതിനാലാണ് ഹാര്‍ഡ് ബോര്‍ഡര്‍ ബ്രെക്‌സിറ്റിനെ പലരും എതിര്‍ക്കുന്നത്. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിന് താന്‍ അവതരിപ്പിച്ച പദ്ധതികള്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യൂറോപ്യന്‍ നേതാക്കളുടെ പിന്തുണ ആര്‍ജിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുന്നതിനിടെയാണ് ബാര്‍നിയറുടെ വാഗ്ദാനം. ബുധനാഴ്ച സാല്‍സ്ബര്‍ഗില്‍ നടക്കുന്ന അത്താഴ വിരുന്നില്‍, ചെക്കേഴ്‌സ് പ്‌ളാന്‍ എന്നറിയപ്പെടുന്ന തന്റെ പദ്ധതിക്ക് കൂടുതല്‍ പിന്തുണ സ്വരൂപിക്കാനായിരിക്കും തെരേസ ശ്രമിക്കുക. തന്റെ പദ്ധതി നടപ്പായില്ലെങ്കില്‍, ഒരു കരാറുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുമാറാന്‍ യുകെ നിര്‍ബന്ധിതമാകുമെന്നാണ് തെരേസ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍, രാജ്യത്തിനുള്ളില്‍ പോലും തെരേസയുടെ പദ്ധതിക്ക് വ്യാപകമായ അംഗീകാരം ലഭിച്ചിട്ടുമില്ല. അതേസമയം ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കരാറില്ലാതെ ബ്രെക്‌സിറ്റ് പൂര്‍ത്തികുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണിതെന്നും മുന്‍ ഉപപ്രധാനമന്ത്രി സര്‍ നിക്ക് ക്‌ളെഗ് പറഞ്ഞു. പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ചെക്കേഴ്‌സ് പ്‌ളാന്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് പാസാക്കുമെന്ന് ഉറപ്പില്ല. ഇതു നിരാകരിക്കപ്പെടുമെന്നു തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ക്‌ളെഗ് വ്യക്തമാക്കി. എന്നാല്‍, ഈ കരാര്‍ ഇല്ലെങ്കില്‍ കരാറില്ലാതെ യൂണിയനില്‍നിന്നു പിന്‍മാറേണ്ടി വരുമെന്ന തെരേസയുടെ പ്രഖ്യാപനവും അദ്ദേഹം നിരാകരിച്ചു. ഇപ്പോഴത്തെ ധാരണയനുസരിച്ച് അടുത്ത വര്‍ഷം മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടത്. ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്നവരുടെ മുന്‍നിരയിലാണ് ക്‌ളെഗ്. ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും നിലപാടുകളില്‍ അയവ് കാണുന്നുണ്ടെന്നും, ഇതാണ് സമയം നീട്ടിക്കിട്ടാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തിനു പിന്നിലെന്നും അദ്ദേഹം വിശദീകരിക്കുന്നു. എ എം    കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് തടസമായി ഉത്തരേന്ത്യന്‍ ലോബിയുടെ കളികള്‍   

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6.7 മാത്രം; നോട്ട് നിരോധനവും ജി എസ് ടിയും തിരിച്ചടിയായെന്ന് ഐഎംഎഫ്

Updated on 12-10-2017 at 9:26 am

 

മാന്ദ്യത്തില്‍ നിന്ന് ആഗോള സമ്പദ് വ്യവസ്ഥ അതിവേഗം കരകയറുന്നതായും 2017-18 സാമ്പത്തികവര്‍ഷം ആഗോള സമ്പദ് വ്യവസ്ഥ 3.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും വിലയിരുത്തുന്ന ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യനിധി), ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അനുമാനം 6.7 ശതമാനത്തിലേക്ക് താഴ്ത്തി. ഏപ്രില്‍, ജൂലായ് മാസങ്ങളില്‍ കണക്കാക്കിയിരുന്നതിനേക്കാള്‍ 0.5 ശതമാനം കുറവാണിത്. നോട്ട് അസാധുവാക്കലും ചരക്ക്-സേവന നികുതിയുടെ വരവും വളര്‍ച്ചയെ പിന്നോട്ടടിച്ചതായും ഐഎംഎഫ് പറയുന്നു. 2018ല്‍ പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ വളര്‍ച്ചാനിരക്കിലും 0.3 ശതമാനം പോയന്റ് കുറവ് വരുത്തിയിട്ടുണ്ട്. 7.4 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍, ജൂലായ് മാസങ്ങളില്‍ പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ 0.3 ശതമാനം പോയന്റാണ് കുറച്ചിരിക്കുന്നത്. 7.1 ശതമാനം വളര്‍ച്ചയാണ് 2016ല്‍ ഇന്ത്യക്കുണ്ടായിരുന്നത്.

ചൈന, റഷ്യ, ജപ്പാന്‍ എന്നിവയും ചില യൂറോപ്യന്‍ രാജ്യങ്ങളും വളര്‍ച്ചയില്‍ മുന്നേറ്റം തുടരുകയാണെന്ന് ഐഎംഎഫിന്റെ വിലയിരുത്തല്‍. 2017-ല്‍ ചൈനയില്‍ 6.8 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍, ജൂലായ് മാസങ്ങളില്‍ പ്രവചിച്ചിരുന്നതിനെക്കാള്‍ 0.1 ശതമാനം കൂടുതലാണിത്. 2017-ല്‍ ലോക സമ്പദ്വ്യവസ്ഥ 3.6 ശതമാനവും 2018-ല്‍ 3.7 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നും അവലോകനത്തില്‍ ഐ.എം.എഫ് വ്യക്തമാക്കി. ഏപ്രില്‍, ജൂലായ് മാസങ്ങളില്‍ നടത്തിയ പ്രവചനത്തേക്കാള്‍ 0.1 ശതമാനം കൂടുതലാണിത്. ഉപഭോക്താക്കള്‍ക്ക് വിശ്വാസം വര്‍ധിച്ചതിനും വ്യാപാരം ശക്തമായതിനുമൊപ്പം നിക്ഷേപം, വാണിജ്യം, വ്യവസായികോല്‍പ്പാദനം എന്നിവയില്‍ കാര്യമായ മുന്നേറ്റമുണ്ടായത് സാമ്പത്തിക വളര്‍ച്ചക്ക് വേഗം കൂട്ടി. പ്രതീക്ഷിച്ചതിനേക്കാള്‍ വളര്‍ച്ചയാണ് 2017 ആദ്യപകുതിയില്‍ രേഖപ്പെടുത്തിയത്. അമേരിക്ക, ഇന്ത്യ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ തിരിച്ചടി നേരിട്ടെങ്കിലും ചൈന, റഷ്യ, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും പ്രതീക്ഷിച്ചതിനെക്കാള്‍ ശക്തമായ തിരിച്ചുവരവ് പ്രകടമായെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആഗോള സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് അതിവേഗം തുടരുകയാണെന്ന് ഐഎംഎഫ് ഇക്കണോമിക് കൗണ്‍സിലറും റിസര്‍ച്ച് ഡയറക്ടറുമായ മൗറിസ് ഒബ്സ്റ്റ്‌ഫെല്‍ഡ് പറയുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ വളര്‍ച്ചയുടെ ചുവടുപിടിച്ച് 2017 പകുതിവരെ 2.2 ശതമാനം വളര്‍ച്ചയാണ് ആഗോള സമ്പദ്വ്യവസ്ഥ കൈവരിച്ചത്. രണ്ട് ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു ഏപ്രിലില്‍ പ്രതീക്ഷിച്ചിരുന്നത്. അതേസമയം ബ്രിട്ടന്‍, യു.എസ് എന്നിവിടങ്ങളില്‍ സ്ഥിതി വിപരീതമാണ്. 2017, 2018 സാമ്പത്തികവര്‍ഷങ്ങളിലും ബ്രിട്ടനിലും അമേരിക്കയിലും വളര്‍ച്ച കുറയുമെന്ന് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

2017ലെ വളര്‍ച്ചയ്ക്ക് പ്രധാന പങ്ക് വഹിച്ചത് വികസിത രാജ്യങ്ങളാണെന്നും എന്നാല്‍, 2018 വര്‍ഷത്തെ ശുഭപ്രതീക്ഷ നിലനിര്‍ത്തുന്നതില്‍ വികസ്വര സമ്പദ് വ്യവസ്ഥകള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും ഒബ്സ്റ്റ്‌ഫെല്‍ഡ് പറഞ്ഞു. പ്രധാനമായും കഴിഞ്ഞ രണ്ട് വര്‍ഷമായി ആളോഹരി വരുമാനം ശരാശരി കടക്കാത്ത ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 2018ഓടെ സ്ഥിതി മെച്ചപ്പെടുമെന്നും ഐഎംഎഫ് പറഞ്ഞു. മാന്ദ്യത്തില്‍ നിന്ന് ആഗോള സമ്പദ് വ്യവസ്ഥ ഇതുവരെ പൂര്‍ണമായി കര കയറിയിട്ടില്ല. സമ്പദ് വ്യവസ്ഥയെ തിരികെക്കൊണ്ടുവരാന്‍ നടപടികളെടുക്കേണ്ട ശരിയായ സമയം ഇതാണെന്നും ഒബ്സ്റ്റ്‌ഫെല്‍ഡ് പറഞ്ഞു.

 

ഡികെ

 

comments


 

Other news in this section