Wednesday, September 19, 2018

ഇന്ത്യന്‍ സോഷ്യല്‍ മീഡിയ അനാവശ്യ ഉള്ളടക്കങ്ങളും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് സക്കര്‍ബര്‍ഗ്

Updated on 13-04-2018 at 5:23 pm

ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും അനാവശ്യങ്ങളും കുമിഞ്ഞുകൂടുന്നു എന്ന് ഫെയ്സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇ ന്ത്യന്‍ ഭാഷകളിലെ വിദ്വേഷ പ്രചാരണവും അനാവശ്യ ഉള്ളടക്കവും കണ്ടെത്തുക പ്രയാസമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ സെനറ്റ് അംഗങ്ങള്‍ക്ക് മുമ്പില്‍ രണ്ടാം തവണ ഹാജരായപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അനാവശ്യ ഉള്ളടക്കങ്ങളും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ സോഷ്യല്‍ മീഡിയ. അല്‍ഗരിതങ്ങള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് അല്ലാതെ മറ്റ് ഭാഷകളിലുള്ള അനാവശ്യ ഉള്ളടക്കങ്ങള്‍ കണ്ടെത്തുക പ്രയാസമാണെന്ന അവസ്ഥ നിലനില്‍ക്കുമ്പോളാണ് ഈ പ്രശ്‌നം നിലനില്‍ക്കുന്നത്.

അനാവശ്യ ഉള്ളടക്കങ്ങളെ കണ്ടെത്തുന്നതിനായുള്ള അല്‍ഗരിതം ഉപയോഗിച്ചുള്ള സംവിധാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാണ്. അല്‍ഗരിതങ്ങള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് അല്ലാത്ത മറ്റ് ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികള്‍ സക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടി. അതേസമയം അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ ഭാഷാപരവും ഉള്ളടക്കസംബന്ധിയുമായ വൈവിദ്യങ്ങളെ തിരിച്ചറിയാനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം തങ്ങളുടെ കൈയ്യിലുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസം തനിക്കുണ്ടെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളുടെ സമഗ്രത ഉറപ്പുവരുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സെനറ്റ് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

2018 തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഏറെ പ്രധാനപ്പെട്ടൊരു വര്‍ഷമാണ്. അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് മാത്രമല്ല ഇന്ത്യ, ബ്രസില്‍, മെക്സിക്കോ, പാകിസ്താന്‍, ഹംഗറി അടക്കം ലോകത്താകമാനം സുപ്രധാന തിരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ആ തിരഞ്ഞെടുപ്പുകളുടെ സമഗ്രത സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

 

 

ഡികെ

comments


 

Other news in this section