Thursday, April 26, 2018

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അയര്‍ലണ്ടില്‍ ട്വന്റി 20 മത്സരത്തിനെത്തുന്നു

Updated on 13-01-2018 at 8:19 am

 

11 വര്‍ഷത്തിനുശേഷം നായകന്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഈ വേനല്‍ക്കാലത്ത് അയര്‍ലണ്ടിലെത്തും. അയര്‍ലണ്ടിലെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ അവരുടെ വീരനായകരെ നേരില്‍കാണാന്‍ കഴിയുമെന്നതിന്റെ ആവേശത്തിലാണ്. ജൂണ്‍ 27 നും 29 നുമായി രണ്ടു ട്വന്റി 20 മത്സരങ്ങള്‍ ഇന്ത്യ കളിക്കും. ഇംഗ്ലണ്ടിലെ പര്യടനത്തിന് മുന്നോടിയായാണ് ഇന്ത്യ അയര്‍ലണ്ടിലെത്തുന്നത്. 2007 ലാണ് ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇവിടെയെത്തിയത്. 2007 ല്‍ ബെല്‍ഫാസ്റ്റില്‍ നടന്ന ഏകദിന മത്സരത്തില്‍ ഇരുവരും ഐറിഷ് മണ്ണില്‍ ഏറ്റുമുട്ടിയിരുന്നു.

അതേസമയം പാക്കിസ്ഥാനെതിരെ ഈ വര്‍ഷം ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുന്ന അയര്‍ലണ്ടിന്റെ ചരിത്ര മത്സരം ഡബ്ലിനടുത്തുള്ള മലഹൈഡില്‍ അരങ്ങേറും. മേയ് 11-15 വരെയുള്ള ദിവസങ്ങളിലാണ് ടെസ്റ്റ് മത്സരം നടക്കുക. കഴിഞ്ഞ ജൂണിലാണ് അഫ്ഗാനിസ്ഥാനോടൊപ്പം അയര്‍ലണ്ടിനും ടെസ്റ്റ് പദവി ലഭിക്കുന്നത്.

2018: Ireland’s T20 tour of India

1. June 27: First T20, Dublin

2. June 29: Second T20, Dublin

ഡികെ

 

comments


 

Other news in this section