Saturday, December 7, 2019
Latest News
വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്ക് നിറപ്പകിട്ടേകുവാന്‍ Indieweaves ഇന്ന് മുതല്‍ ഡബ്ലിനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു    മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന്റെ മൃതദേഹം ചൊവ്വാഴ്ച ജന്മനാട്ടിലേക്ക് കൊണ്ടുപോകും    സിഡ്നിയെ വിഴുങ്ങി വീണ്ടും തീപിടുത്തം; തീ വ്യാപിച്ചത് മൂന്ന് ലക്ഷം ഹെക്ടര്‍ പ്രദേശത്ത്; ‘നീലനഗരത്തെ’ ഇനി ലോകത്തിന് നഷ്ടമായേക്കുമോ എന്നും ആശങ്ക    താലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി    നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലെ കുപ്രസിദ്ധ ക്യാമ്പായ ‘ഓഷ്വിറ്റ്‌സ്’ സന്ദര്‍ശനം നടത്തി എയ്ഞ്ചലാ മെര്‍ക്കല്‍   

ഇന്ത്യക്കാരുടെ കള്ളപ്പണ വിവരങ്ങള്‍ സ്വിസ് ബാങ്ക് ഇന്ത്യക്ക് കൈമാറുന്നു…

Updated on 12-07-2019 at 9:29 am

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപ വിവരങ്ങള്‍ സെപ്റ്റംബര്‍ 30നകം സ്വിറ്റ്സര്‍ലാന്‍ഡ് ഇന്ത്യക്ക് കൈമാറും. ഇരു രാജ്യങ്ങളും തമ്മിലുള്ള വിവരം കൈമാറല്‍ കരാര്‍ – ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ (AEOI) പ്രകാരമാണ് നടപടി. 2018 ജനുവരിയിലാണ് ഈ കരാര്‍ നിലവില്‍ വന്നത്. വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് ഫോറിന്‍ ടാക്സേഷന്‍ ആന്‍ഡ് ടാക്സ് റിസര്‍ച്ചിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഡാറ്റ ലഭ്യമാക്കിയാല്‍ സ്വിസ് അക്കൗണ്ട് വിവരങ്ങള്‍, നിക്ഷേപകരുടെ ടാക്സ് റിട്ടേണുകളുമായി താരതമ്യം ചെയ്ത് ആവശ്യമായ നടപടിയെടുക്കുമെന്നും അധികൃതര്‍ പറയുന്നു.

വിവരങ്ങള്‍ കൈമാറുന്നതിന് മുന്നോടിയായുള്ള പാര്‍ലമെന്ററി നടപടികളെല്ലാം പൂര്‍ത്തിയാക്കിയതായി സ്വിസ് അധികൃതര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. സ്വിറ്റ്സര്‍ലാന്‍ഡ് നിയമപ്രകാരം വിവരങ്ങള്‍ ഇത്തരത്തില്‍ കൈമാറുന്നതിന് പാര്‍ലമെന്റിന്റെ അനുമതി വേണം. ഇന്ത്യക്കാരുടെ ആയിരക്കണക്കിന് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നേക്കും.

comments


 

Other news in this section