Wednesday, August 21, 2019

ഇന്തോനേഷ്യയില്‍ പ്രളയം: മരണം 42 ആയി…

Updated on 17-03-2019 at 7:44 am

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ കിഴക്കന്‍ പപ്പുവ മേഖലയിലുണ്ടായ പ്രളയത്തില്‍പ്പെട്ട് 42 പേര്‍ മരിച്ചു. ശനിയാഴ്ചയുണ്ടായ കനത്ത മഴക്കുപിന്നാലെയെത്തിയ പ്രളയത്തില്‍ 21 പേര്‍ക്ക് ഗുരുതരമായ പരുക്കുകളേറ്റിട്ടുണ്ടെന്നാണ് വിവരം. ശക്തമായ പ്രളയത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയെന്ന് ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.

നിരവധി വീടുകളാണ് ഒലിച്ചുപോയതെന്ന് ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. മരിച്ചവരുടെ എണ്ണം വര്‍ധിച്ചേക്കുമെന്നാണ് വിവരം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും വിവിധയിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചെന്നും ദുരന്ത നിവാരണ വിഭാഗം അധികൃതര്‍ അറിയിച്ചു. ജനുവരിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയം നാശനഷ്ടം വിതച്ചിരുന്നു. 70 പേരായിരുന്നു അന്ന് മരണപ്പെട്ടത്.

എ എം

comments


 

Other news in this section