Monday, July 15, 2019
Latest News
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ വനിതാ പര്‍വ്വതാരോഹണ സംഘം സജ്ജമാകുന്നു    മദ്യപിച്ച് കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത് എയര്‍ഇന്ത്യ    വലിയ ട്രെക്കുകള്‍ പെര്‍മിറ്റില്ലാതെ നഗരത്തിലെത്തിയാല്‍ പിഴ 800 യൂറോ; ഡബ്ലിന് സിറ്റി കൗണ്‍സിലിന്റെ പുതിയ ആപ്പിലൂടെ പൊതുജനങ്ങള്‍ക്കും ഇത് മനസിലാക്കാന്‍ അവസരം    ഗാര്‍ഡ ഡി എന്‍.എ സാമ്പിള്‍ ശേഖരിക്കുന്നത് പരിശീലനത്തിന് പകരം വീഡിയോ നോക്കിയിട്ടെന്ന് വെളിപ്പെടുത്തല്‍: ഫോറന്‍സിക് വകുപ്പില്‍ നടക്കുന്നത് ശക്തമായ നിയമ ലംഘനങ്ങള്‍    കണ്ണൂരില്‍ റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍ : പുതിയ പരീക്ഷണം നടന്‍ മണിയന്‍ പിള്ള രാജുവിന് കൂടി പങ്കാളിത്തമുള്ള ഹോട്ടലില്‍   

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

Updated on 28-07-2015 at 9:27 am

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നു യു.എസ് ജിയോളിക്കല്‍ സര്‍വേ അറിയിച്ചു. കിഴക്കന്‍ പപുവ പ്രവിശ്യയില്‍ പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 6.41നാണ് ഭൂചലനമുണ്ടായത്.

പുപവയില്‍നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പബാധിത പ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.
ശക്തമായ ഭൂചലനം നാലു സെക്കന്റ് നീണ്ടു നിന്നു. പ്രദേശവാസികള്‍ വീടുകളില്‍ നിന്ന് പുറത്തേക്കോടി. തുറസായ സ്ഥലത്ത് അഭയം തേടി.

എന്നാല്‍ സുനാമി ഉണ്ടാകാന്‍ സാധ്യതകള്‍ ഒന്നും ഇല്ലെന്ന് പെസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

comments


 

Other news in this section