Friday, December 15, 2017

ആശ്വസിക്കാം: ബഡ്ജറ്റില്‍ പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തിയിട്ടില്ല…

Updated on 11-10-2017 at 3:49 pm

ഡബ്ലിന്‍: സാധാരണ ജീവിതത്തെ തൊട്ട്തലോടിയ ഇത്തവണത്തെ ബഡ്ജറ്റില്‍ ഇന്ധന നികുതി വര്‍ധിപ്പിച്ചുകൊണ്ടുള്ള നിര്‍ദ്ദേശങ്ങളില്ല. പെട്രോളിനും ഡീസലിനും നിലവിലെ വില തുടരും. മദ്യ വിലയിലും മാറ്റമുണ്ടാകില്ല. മധുരം കൂടിയ ശീതള പാനീയങ്ങള്‍ക്ക് നികുതി ചുമത്തിയതിനോടൊപ്പം പുകയില ഉത്പന്നങ്ങളുടെ നികുതിയും വര്‍ധിപ്പിച്ചിരിക്കുകയാണ്.

വിപണിയില്‍ ഒരു സിഗരറ്റ് പാക്കിന് 12 യൂറോ വരെ വില വര്‍ധിക്കും. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ആഴ്ചയില്‍ 5 യൂറോ അധികം ലഭിക്കും. തൊഴിലില്ലാത്തവര്‍, അംഗപരിമിതര്‍, പെന്‍ഷനേഴ്സ്, ഒറ്റക്ക് താമസിക്കുന്ന മാതാപിതാക്കള്‍ എന്നിവര്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പ്രത്യേക നിര്‍ദ്ദേശവും ഇത്തവണത്തെ ബഡ്ജറ്റില്‍ ഉണ്ട്.

 

ഡി കെ

 

comments


 

Other news in this section