Sunday, November 18, 2018

ആലപ്പുഴ രൂപതയിലെ യുവ വൈദികന്‍ രാജു കാക്കരിയില്‍ വാഹനാപകടത്തില്‍ അന്തരിച്ചു

Updated on 07-06-2018 at 8:32 am

ആലപ്പുഴ: ആലപ്പുഴ രൂപതയിലെ യുവ വൈദികന്‍ ഫാ.ഫ്രാന്‍സിസ് രാജു കാക്കരിയില്‍(38) മരാരിക്കുളത്ത് വച്ച് ബൈക്കപകടത്തില്‍ അന്തരിച്ചു. വെട്ടക്കല്‍ സെന്റ് ആന്റണീസ് പള്ളിവികാരിയായിരുന്നു. വൈദികനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. മാരാരിക്കുളം ബീച്ച് റിസോര്‍ട്ടിന് സമീപത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. അതീവ ഗുരുതരമായി പരിക്കേറ്റ വൈദികനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്പലപ്പുഴ സ്വദേശിയായ സുഹൃത്ത് അഖില്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

പുലര്‍ച്ചെ ആറോടെയാണ് അപകടം. വൈദികന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തീരദേശ റോഡില്‍ മാരാരി ബീച്ച് റിസോര്‍ട്ടിന് സമീപത്തുവച്ച് ടോറസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ അഖിലുമൊത്ത് ബൈക്കില്‍ ആലപ്പുഴയില്‍ നിന്നും വെട്ടയ്ക്കല്‍ പള്ളിയിലേക്ക്, ദിവ്യബലി അര്‍പ്പിക്കുവാനായി പോകുന്‌പോഴായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വെള്ളിയാഴ്ച സംസ്‌കരിക്കും.

തൈക്കല്‍ കാക്കരിയില്‍ ആന്റണിയുടെ മകനായ ഫാ.രാജു കാക്കരിയില്‍ വെട്ടയ്ക്കല്‍ പള്ളി വികാരിയാണ്. ബിഷപ്പിന്റെ സെക്രട്ടറിയായി സേവനം ആരംഭിച്ച വൈദികന്‍ മാരാരിക്കുളം, തുമ്പോളി, വണ്ടാനം, വടക്കല്‍ എന്നീ പള്ളികളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ആലപ്പുഴ രൂപത സഹായമെത്രാന്‍ ജയിംസ് ആനാപ്പറമ്പില്‍ പിതാവ് സംഭവമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തി.

 

 

ഡികെ

comments


 

Other news in this section