Saturday, November 25, 2017

ആന്റിബിയോട്ടിക്‌സിനെ സൂക്ഷിച്ചോളൂ: ഡോകര്‍മാരുടെ മുന്നറിയിപ്പ്

Updated on 13-11-2017 at 1:35 pm

ഡബ്ലിന്‍: ശൈത്യകാലത്തിന്റെ വരവ് അയര്‍ലന്‍ഡില്‍ രോഗത്തിന്റെ കടന്നുവരവ് കൂടിയാണ്. രാജ്യത്ത് ആന്റിബയോട്ടിക്സുകള്‍ ഏറ്റവും കൂടുതല്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മാസവും വിന്റര്‍ സീസണ്‍ തന്നെയാണ്. പ്രതിരോധ മരുന്നുകളുടെ സ്ഥിരമായ ഉപയോഗം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.

നിരന്തരമായ ഉപയോഗത്തിലൂടെ ആന്തരാവയവങ്ങള്‍ക്ക് ക്ഷയം ഉണ്ടാകുമെന്നും വിദഗ്ദ്ധര്‍ അറിയിപ്പ് നല്‍കുന്നു. സാധാരണ ജലദോഷത്തിന് പോലും പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കുന്നതില്‍ യൂറോപ്പില്‍ ഒന്നാം സ്ഥാനം അയര്‍ലന്‍ഡിനാണ്. ജി.പിമാരുടെ കുറുപ്പടികള്‍ ഇല്ലാതെ ഓണ്‍ലൈന്‍ വഴി പ്രതിരോധ മരുന്നുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയാണ് സമീപഭാവിയില്‍ സംഭവിക്കാനിരിക്കുന്നത്.

ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദ്ദേശമില്ലാതെ ശൈത്യകാലത്ത് അയര്‍ലണ്ടില്‍ രണ്ടായിരത്തിലധികംപേര്‍ പ്രതിരോധ മരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്ന് എച്ച്.എസ്.ഇ കണ്ടെത്തിയിരുന്നു. അനാവശ്യമായ ആന്റി-ബിയോട്ടിക്സുകളുടെ ഉപയോഗത്തെക്കുറിച്ച് ബോധവത്കരണം നടത്താന്‍ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്.

 

ഡികെ

 

comments


 

Other news in this section