Sunday, May 19, 2019

ആനിയമ്മച്ചി സ്‌പെഷ്യല്‍ മുളക് കോഴി പിരളന്‍

Updated on 07-08-2015 at 3:29 am

കോഴി : 1 (ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കഴുകി വാരിയെടുക്കുക)

ചുവന്ന മുളക്: 20 25 (അരി കളഞ്ഞെടുക്കുക)

വെളുത്തുള്ളി : ഒരു കുടം

സവോള: 3

തക്കാളി: 3 4

റ്റൊമാറ്റൊ സോസ്: 2 ടേബിള്‍ സ്പൂണ്‍

മുളകും വെളുത്തുള്ളിയും കൂടി അരച്ച് ഉപ്പും കൂട്ടി കോഴിയില്‍ തിരുമ്മി പിടിപ്പിക്കുക. കുറച്ചു കഴിഞ്ഞ് വേവിച്ച് കഷണങ്ങള്‍ പെറുക്കി എണ്ണയില്‍ മയത്തില്‍ ലൈറ്റ് ബ്രൌണ്‍ ആയി വറുത്തെടുക്കുക. 2 സവാള വറുത്തു കോരിയെടുക്കുക. ബാക്കി എണ്ണയില്‍ സവാള വഴറ്റി വെന്ത ചാറ് ഒഴിച്ച് പറ്റിച്ച് തക്കാളി അരിഞ്ഞിട്ട് മൂപ്പിച്ചു കുഴമ്പാക്കി റ്റൊമാറ്റൊ സോസ് ഒഴിച്ച് കോഴിയിട്ട് ഇളക്കി കുറച്ചു കഴിഞ്ഞ് റോസ്റ്റ് പരുവത്തില്‍ വാങ്ങുക.

comments