Monday, June 24, 2019
Latest News
യു.എസ്സിന് വേണ്ടി ചാരപ്പണി; ഇറാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനെ വധിച്ചു    പ്രവാസികള്‍ക്ക് നാട്ടിലെത്താതെ തന്നെ വോട്ട് രേഖപെടുത്താം : പ്രോക്‌സി വോട്ടിംഗ് ബില്ല് അവതരണം ഇന്ന് നടന്നേക്കുമെന്ന് സൂചന    ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമം: യു.എസ് റിപ്പോര്‍ട്ട്; അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം…    രണ്ടാം ലോകമഹായുദ്ധത്തിലെ ‘നാസി പരുന്തി’ന്റെ വെങ്കല പ്രതിമ: ഉടന്‍ വിളിക്കണമെന്ന് ഉറുഗ്വായ് ഗവണ്‍മെന്റിനോട് കോടതി    ഡബ്ലിനില്‍ സെന്റ് മൈക്കിള്‍ ഹോസ്പിറ്റലില്‍ കാര്‍ പാര്‍ക്കിങ്ങിന് അന്യായ നിരക്ക് : ഒരു ദിവസത്തേക്ക് നല്‍കേണ്ടത് 48 യൂറോ   

ജനത്തെ വലച്ച ആധാറിന്റെ സാധുതയില്‍ സുപ്രധാന വിധി; ബാങ്ക് അക്കൗണ്ടുകള്‍ക്കും സ്‌കൂള്‍ പ്രവേശനത്തിനും മൈാബൈലിനും ആധാര്‍ വേണ്ടെന്ന് സുപ്രീംകോടതി

Updated on 26-09-2018 at 8:07 am

ന്യൂഡല്‍ഹി: ആധാറിന്റെ ആധികാരിത പുനര്‍ നിര്‍വചിച്ചു സുപ്രീംകോടതി. ബാങ്ക് അക്കൗണ്ടുകള്‍ക്കും സ്‌കൂള്‍ പ്രവേശനത്തിനും സിം എടുക്കാനും ആധാര്‍ വേണ്ടെന്ന് സുപ്രീം കോടതി . പ്രവേശന പരീക്ഷകള്‍ക്ക് ആധാര്‍ വേണ്ട. മൈബൈല്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമല്ല. കുട്ടികളെ ആധാറില്‍ ഉള്‍പ്പെടുത്തുന്നതിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമായും വേണം. സ്‌കൂളുകളില്‍ ചേര്‍ക്കുന്ന സമയത്ത് ആധാര്‍ ചോദിക്കരുത്. ആധാര്‍ ഇല്ലെന്ന പേരില്‍ സ്‌കൂളില്‍ സീറ്റ് നിഷേധിക്കരുത്. സി.ബി.എസ്.ഇ, നീറ്റ് പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു.

എന്നാല്‍ ആദായ നികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധമാണ്. പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നല്‍കരുത്. ആധാറിനായി ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണം. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്.

ഏറെ വിവാദമായ ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജ്ജികളില്‍ വിധിപറഞ്ഞ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് അതേസമയം നിയന്ത്രണങ്ങളോടെ ആധാര്‍ ആകാമെന്നും വ്യക്തമാക്കി. ആധാറിന്റെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും സര്‍ക്കാര്‍ പദ്ധതികളിലെ നേട്ടങ്ങള്‍ ആധാര്‍ നമ്പര്‍ മൂലം ആര്‍ഹരായവര്‍ക്ക് നല്‍കുന്നതില്‍ വീഴ്ച്ചയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.എന്നാല്‍ ആധാര്‍ ഇല്ലെന്ന കാരണം പറഞ്ഞ് പൗരാവകാശങ്ങള്‍ നിഷേധിക്കരുതെന്ന് കോടതി അസന്നിഗ്ദമായി വ്യക്തമാക്കി. സ്വകാര്യ കമ്പനികള്‍ക്ക് ഇനി മുതല്‍ ആധാറിനായി ശേഖരിച്ചിരിക്കുന്ന വിവരങ്ങള്‍ ആവശ്യപ്പെടാനാവില്ല. സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വ്യക്തികളുടെ വിവരങ്ങള്‍ ആവശ്യപ്പെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ആധാര്‍ നിയമത്തിലെ 33(2) , സെക്ഷന്‍ 57 എന്നിവ റദ്ദാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. സെക്ഷന്‍ 57 പ്രകാരം ആധാര്‍ വിവരങ്ങള്‍ കേന്ദ്രത്തിനും കോര്‍പ്പേറ്റിനും കൈമാറുന്നതിന് തടസമില്ലായിരുന്നു. ഇത് സുപ്രീം കോടതി റദ്ദാക്കി. ദേശീയ സുരക്ഷയ്ക്ക് ആവശ്യമായ സാഹചര്യത്തില്‍ ജോയിന്റ് സെക്രട്ടറിക്ക് പൗരന്മാരുടെ വിവരങ്ങള്‍ കൈമാറുന്നതിന് തടസമില്ലെന്നാണ് 33(2) വകുപ്പില്‍ പറഞ്ഞിരുന്നത്. ദേശീയ സുരക്ഷയുടെ പേരില്‍ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗിക്കുന്നതിനുള്ള സാധ്യത പരിഗണിച്ചാണ് സുപ്രീം കോടതി റദ്ദാക്കിയത്. ആധാര്‍ കാര്‍ഡിന്റെ പേരില്‍ ജനത്തെ സര്‍ക്കാരുകള്‍ ഒട്ടേറെ വലച്ചിരുന്നു. മൊബൈലിനും ബാങ്ക് അകൗണ്ടിനും ആധാര്‍ നിര്‍ബന്ധമാക്കി അന്ത്യശാസനവും നല്‍കിയിരുന്നു. ഇവ ബന്ധിപ്പിക്കാന്‍ ജനം പരക്കം പായേണ്ടിവന്നു. സ്‌കൂള്‍ പ്രവേശനവും ആധാറില്‍ തട്ടി മുടങ്ങിയിരുന്നു.

അതേസമയം ആധാര്‍ പ്രയോജനപ്രദമെന്ന് സുപ്രീം കോടതി വിലയിരുത്തി. ചുരുങ്ങിയ വിവരങ്ങള്‍ മാത്രമാണ് ആധാറിന് വേണ്ടി ശേഖരീകരിക്കുന്നത്. ഒറ്റ തിരിച്ചറിയില്‍ കാര്‍ഡ് നല്ലതാണ്. ആധാര്‍ വിവരശേഖരണത്തിന് പിഴവില്ലെന്നും കോടതി നിരീക്ഷിച്ചു. 40 പേജുള്ള വിധി പ്രസ്താവത്തിലാണ് ഇക്കാര്യങ്ങള്‍ കോടതി വ്യക്തമാക്കിയത്. ജസ്റ്റീസ് എ കെ സിക്രിയാണ് വിധി പ്രസ്താവം വായിച്ചത്. ചീഫ് ജസ്റ്റീസ് ഉള്‍പ്പെടയുള്ളവര്‍ക്ക് വേണ്ടിയാണ് സിക്രി വിധി പ്രഖ്യാപിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്നു പേര്‍ക്ക് ഒരേ നിലപാടാണ് ഉണ്ടായിരുന്നത്. പാര്‍ശ്വവല്‍ക്കപ്പെടുക്കുന്നവരെ ശക്തിപ്പെടുന്നതിന് ആധാര്‍ സഹായകരമാകും. അഴിമതിക്കുള്ള സാധ്യത കുറയ്ക്കുന്നതിന് ആധാര്‍ പ്രയോജനകരമെന്നും കോടതി വിധിയില്‍ പറയുന്നു.

സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ആധാറിന്റെ ഭരണഘടനാ സാധുത പരിശോധിച്ച ശേഷമാണ് വിധി പറഞ്ഞത്. ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച 29 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിനു മുമ്പാകെ നാലുമാസങ്ങളിലായി 38 ദിവസത്തോളം വാദം നടന്നിരുന്നു. എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍.

പ്രധാന വിധി പ്രസ്താവങ്ങള്‍

1.ആധാര്‍ ആക്ടിന്റെ 33 (2 ) കോടതി അസാധു ആക്കി. authentication ആയി ബന്ധപ്പെട്ട വ്യവസ്ഥ ആണ്

2.ആക്ടിന്റെ 57 സുപ്രീം കോടതി റദ്ദാക്കി. സ്വകാര്യ വ്യക്തികള്‍ക്ക് ആധാര്‍ ഡാറ്റ ലഭിക്കുന്നതും ആയി ബന്ധപ്പെട്ട വകുപ്പ ആണ് 57

3. Authentication records ആറു മാസത്തില്‍ കൂടുതല്‍ സൂക്ഷിക്കരൂത്. അഞ്ച് വര്‍ഷം സൂക്ഷിക്കാം എന്ന വ്യവസ്ഥ തെറ്റ്. ഇന്ത്യ സ്വന്തമായ data protection law അടിയന്തിരമായി കൊണ്ട് വരണം

4.കുട്ടികളുടെ ആധാര്‍ എടുക്കാന്‍ രക്ഷിതാക്കളുടെ അനുമതി വേണം. സി ബി എസ് ഇ, നീറ്റ് എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധം ആക്കിയത് തെറ്റ്

5.ആധാര്‍ ഇല്ലാത്തതിനാല്‍ ഒരു കുട്ടിക്കും ഒരു സേവനവും നിഷേധിക്കാന്‍ ആകില്ല

6.ആധാര്‍ ധന ബില്ല് ആയി പാസ്സാക്കാം

7. ആധാര്‍ ആക്ടിന്റെ 47 ആം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. ഏതൊരു വ്യക്തിക്കും പരാതി നല്കാന്‍ ഉള്ള അവസരം ഉണ്ട്.

8.ബാങ്ക് അകൗണ്ടുകള്‍, മൊബൈല്‍ കണക്ഷനുകള്‍ എന്നിവ ആധാറും ആയി ബന്ധിപ്പിക്കേണ്ടത് ഇല്ല

9.പാന്‍ കാര്‍ഡുകള്‍ ആധാറും ആയി ബന്ധിപ്പിക്കണം, നികുതി റിട്ടേണുകകള്‍ അടയ്ക്കാനും ആധാര്‍ നിര്‍ബന്ധം.

10.ആധാര്‍ ഇല്ലാത്തതിനാല്‍ രാജ്യത്തെ ഒരു വിദ്യാര്‍ത്ഥിക്കും വിദ്യാഭ്യാസം നിഷേധിക്കരുത്. ആധാര്‍ സ്‌കൂളുകള്‍ക്ക് നിര്‍ബന്ധിക്കാന്‍ ആകില്ല. സ്‌കൂള്‍ ആഡമിഷന്‍ ആധാര്‍ അടിസ്ഥാനത്തില്‍ ആവരുത്.

11. അനധികൃത കുടിയേറ്റകാര്‍ക്ക് ആധാറിന്റെ അനൂകൂല്യം ലഭിക്കരുത്

12. അധാറില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും ക്ഷേമ പദ്ധതികള്‍ നിഷേധിക്കപ്പെടരുത്.

13. കുട്ടികളുടെ വിവരങ്ങള്‍ ചേര്‍ക്കുന്നത് മാതാപിതാക്കളുടെ അനുമതിയോടെ മാത്രം

14. ആധാര്‍ ഇല്ലാത്തവരുടെ അവകാശങ്ങള്‍ നിഷേധിക്കരുത്.

comments


 

Other news in this section