Tuesday, July 17, 2018

ആഗോള കുടുംബ സംഗമം; അനാവശ്യമായി ടിക്കറ്റ് സംഘടിപ്പിച്ച സമാധാന സമരക്കാര്‍ മനസ്സ് മാറ്റുന്നു.

Updated on 03-07-2018 at 8:02 am

ഡബ്ലിന്‍: പോപ്പിന്റെ വരവുമായി ബന്ധപ്പെട്ട അനാവശ്യമായി ടിക്കറ്റ് കൈക്കലാക്കിയ എതിര്‍ സംഘം തീരുമാനം മാറ്റി. ‘Say Nope To The Pope ‘ എന്ന ഫേസ്ബുക് ക്യാംപെയ്നിങ്ങിന്റെ അംഗമായ റിച്ചാര്‍ഡ് ഡിഫി ആണ് തന്റെ തീരുമാനം പുനഃപരിശോധിക്കുന്നത്. കൈവശം വെച്ച 800 ടിക്കറ്റുകള്‍ നശിപ്പിക്കുമെന്ന് കഴിഞ്ഞ ആഴ്ച ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഈ പ്രവര്‍ത്തികള്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെ കൈവശമുള്ള ടിക്കറ്റ് സംഘാടകര്‍ക്ക് തിരിച്ച് നല്‍കാന്‍ തയാറാണെന്ന് ഇയാള്‍ അറിയിച്ചു. പോപ്പിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് ടിക്കറ്റ് ലഭിക്കാതെ ആയിരക്കണക്കിന് ആളുകള്‍ വലയുന്ന സാഹചര്യത്തിലാണ് തന്റെ തീരുമാനം മാറ്റുന്നതെന്ന് ഡെഫി പറയുന്നു. 3 വര്‍ഷത്തില്‍ ഒരിക്കല്‍ ഉണ്ടാവുന്ന കത്തോലിക്കാ സഭയുടെ കുടുമ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ നിരവധി രാജ്യങ്ങളില്‍ നിന്നും ആളുകള്‍ വന്നെത്താറുണ്ട്.

ഇത്തവണത്തെ പരിപാടിയില്‍ വന്‍ ജനാവലി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ പലര്‍ക്കും ടിക്കറ്റ് ലഭ്യമായിരുന്നില്ല. ഇതേസമയത്ത് അവസരങ്ങള്‍ നിഷേധിക്കുന്ന ഡെഫിയുടെ നടപടിയെ പ്രധാനമന്ത്രി ലിയോ വരേദ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി അപലപിച്ചിരുന്നു. ടിക്കറ്റ് തിരികെ നല്‍കുമെങ്കിലും പോപ്പിന്റെ വരവിനെതിരെയുള്ള പ്രതിഷേധം ഇനിയും ഉണ്ടാവുമെന്നും ഇയാള്‍ വ്യക്തമാക്കി. ഇതിനോടകം 5000 ആളുകള്‍ ‘Say Nope To The Pope ‘ എന്ന ക്യാംപെയ്നിങ്ങില്‍ ആകൃഷ്ടരായിരുന്നു. സമാധാന സമരക്കാര്‍ ഇനി ഏതുതരത്തിലുള്ള സമരത്തിലേക്കാണ് വഴിമാറുകയെന്നത് കണ്ടുതന്നെ അറിയാം.

ഡികെ

comments


 

Other news in this section