Wednesday, November 20, 2019

അലെന്‍ന്റെയും- താഹയുടെയും അറസ്റ്റ്; ഇടപെടേണ്ടെന്ന് തീരുമാനിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ്

Updated on 08-11-2019 at 10:41 am

തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റില്‍ ആയ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ പോലീസ് വിരുദ്ധ നിലപടെടുത്ത സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം മാറ്റി. ഈ വിഷയത്തില്‍ ഇനി ഇടപെടല്‍ നടത്തേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പോലീസ് പുറത്തുവിത്തതോടെയാണ് തീരുമാനത്തില്‍ മാറ്റം എന്നാണ് സൂചന. യുഎപിഎ പരിശോധിക്കുന്ന സമിതിയുടെ തീരുമാനം വരട്ടെയെന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ തീരുമാനം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്.

അറസ്റ്റിലായവരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സിപിഎം ഏരിയ കമ്മിറ്റി അന്വേഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് പാര്‍ട്ടി എത്തിയതെന്നാണ് സൂചന. പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ തീരുമാനം സെക്രട്ടറിയേറ്റിനെ അറിയിക്കുകയായിരുന്നു. യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തിരുന്നു. യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയാണെന്ന് കഴിഞ്ഞ ദിവസം പ്രകാശ് കാരാട്ടും പറഞ്ഞിരുന്നു.

അതേസമയം മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് പാര്‍ട്ടി കണ്ടെത്തിയെങ്കിലും അറസ്റ്റിലായവര്‍ക്കെതിരെ സംഘടനാ പരമായ അച്ചടക്ക നടപടി വേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം. യുഎപിഎ അറസ്റ്റിനെതിരെ സിപിഐ നിലപാട് ശക്തമാക്കിയപ്പോഴാണ് കേസില്‍ ഇടപെടേണ്ടെന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 14 ന് അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റയും ജാമ്യേപക്ഷ ഹൈകോടതി പരിഗണിക്കും.

comments


 

Other news in this section