Friday, May 25, 2018

അയര്‍ലന്‍ഡ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ചര്‍ച് കുടുംബ സംഗമം മേയ് 5,6,7 തീയതികളില്‍

Updated on 03-05-2018 at 8:35 am

അയര്‍ലന്‍ഡ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് സഭയുടെ അയര്‍ലന്‍ഡ് റീജിയന്‍ ഫാമിലി കോണ്‍ഫറന്‍സ് 2018 മേയ് 5,6,7 തീയതികളിലായി വാട്ടര്‍ഫോര്‍ഡ് മൗണ്ട് മെല്ലെറി അബ്ബിയില്‍ വച്ചു നടത്തപ്പെടുന്നു. ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് സഭയുടെ യൂ കെ,യൂറോപ്,ആഫ്രിക്കയുടെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ: മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ റവ: ഫാ : ജോര്‍ജ്ജ് തങ്കച്ചന്‍ ,റെവ: ഫാ: നൈനാന്‍ പി. കുര്യാക്കോസ്, റെവ: ഫാ : എല്‍ദോ വര്‍ഗ്ഗിസ്, റെവ : ഫാ: അനീഷ് ജോണ്‍, റെവ: ഫാ: സക്കറിയ ജോര്‍ജ്ജ് എന്നീ വൈദീകരുടെയും, ദേവാലയങ്ങളുടെയും ആഭിമുഖ്യത്തില്‍ സംയുക്തമായി ആണ് ഫാമിലി കോണ്‍ഫറന്‍സ് സംഘടിപ്പിക്കപ്പെടുന്നത്.

ഫാമിലി കോണ്‍ഫെറെന്‍സിന്റെ തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത് ‘ A journey towards the spiritual േൃമnsformation ‘ ( ‘ Be perfect as your Heavenly father is perfect ‘ St . Mathew 5:48 )എന്നതാണ്. ഫാമിലി കോണ്‍ഫറന്‍സ് ക്ലാസ്സുകള്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ്, റെവ: ഫാ. നൈനാന്‍ വി.ജോര്‍ജ്ജ് ( സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്, ലണ്ടന്‍ )റെവ:സിസ്റ്റര്‍ ദീന OSM , ഡോ:എലിസബത്ത് ജോയ് , റെവ: ഡീക്കന്‍ കാല്‍വിന്‍ കോശി എന്നിവര്‍ നേതൃത്വം നല്‍കും. ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിനു ആതിഥേയത്വം വഹിക്കുന്നത് വാട്ടര്‍ഫോര്‍ഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയമാണ്.

(വാര്‍ത്ത ഷാജി ജോണ്‍ പന്തളം )

comments


 

Other news in this section