Tuesday, August 22, 2017

അയര്‍ലന്റിലെ ഭവന രഹിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ദ്ധനവ്

Updated on 13-08-2017 at 9:02 am

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവനരഹിതരുടെ എണ്ണം വര്‍ദ്ധിച്ചതായി സെന്‍സസ് റിപ്പോര്‍ട്ടുകള്‍. 2016 -ല്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം 6 ,900 പേര്‍ വീടില്ലാതെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവരാണ്. വീടില്ലാത്തവരെല്ലാം ദീര്‍ഘകാലത്തേക്ക് ഭവന രഹിതരായി തുടരുകയും ചെയുന്നു. മുന്‍വര്‍ഷത്തെ സെന്‍സസുമായി താരതമ്യം ചെയ്യുമ്പോള്‍ 3000 പേര്‍ അയര്‍ലണ്ടില്‍ ഭവന രഹിതരായി മാറിയെന്നാണ് സെന്‍സസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എമര്‍ജന്‍സി അക്കോമഡേഷനിലും, ഹോട്ടലുകളിലും താമസിക്കുന്നവരെ കൂടി ഇത്തവണത്തെ സെന്‍സസിന്റെ ഭാഗമാക്കി മാറ്റിയിരുന്നു. ഏറ്റവും കൂടുതല്‍ വീടില്ലാത്തവര്‍ ജീവിക്കുന്നത് അയര്‍ലണ്ട് തലസ്ഥാനമായ ഡബ്ലിനിലാണ്. 72 ശതമാനം പേരാണ് ഇവിടെ വീടില്ലാത്തവരായി തുടരുന്നത്. 15 വയസ്സിനു താഴെയുള്ള 23 ശതമാനം കുട്ടികളും ഇക്കൂട്ടത്തില്‍ പെടും.

എന്നാല്‍ കണക്കെടുപ്പില്‍ പെടാത്ത ഒരു വിഭാഗവും ഭവന രഹിതരുടെ ഇടയിലുണ്ട്. ഇവരുടെ എണ്ണം കൂടി പരിഗണിച്ചാല്‍ ഏകദേശം 9000 പേരെങ്കിലും വരുമെന്നാണ് ഹോംലെസ്സ് ചാരിറ്റി സംഘടന പീറ്റര്‍ മേക് വെറി ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നത്. 2016 -2017 വര്‍ഷത്തില്‍ 1500 പേര്‍ക്ക് ഭവന സൗകര്യം ഒരുക്കിയ ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍ ദീര്‍ഘകാലത്തേക്ക് വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് ഭവന പ്രതിസന്ധി മറികടക്കേണ്ടിയിരിക്കുന്നു.
ഡി കെ

comments


 

Other news in this section