Wednesday, August 15, 2018

അയര്‍ലണ്ട് കെഎംസിസി ഇഫ്താര്‍ സംഗമം 13 നു …..

Updated on 06-06-2018 at 9:00 am

അയര്‍ലണ്ട് കെഎംസിസി വര്ഷം തോറും നടത്തി വരാറുള്ള ഇഫ്താര്‍ മീറ്റ് ഈ മാസം 13 നു ഡബ്ലിനിലെ സിറ്റി സെന്ററില്‍ ഉള്ള മൗന്റ്‌റ് കാര്‍മല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും .വൈകീട് 7 മണി മുതല്‍ നടക്കുന്ന പരിപാടിയില്‍ വിവിധ മലയാളി അസോസിയേഷന്‍ പ്രധിനിതികള്‍ അടക്കം നിരവധി പേര്‍ പങ്കെടുക്കും .ഏറെ സന്തോഷത്തോടെയാണ് ഈ വര്‍ഷവും പുണ്യ വ്രത മാസത്തെ അയര്‍ലണ്ടിലെ വിശ്വാസികള്‍ സ്വാഗതം ചെയ്യുന്നത് ,കേരളത്തിലെ സാഹചര്യങ്ങളില്‍ നിന്നും മാറി ദിവസം 18 മണിക്കൂറില്‍ അധികമാണ് അയര്‍ലണ്ടിലെ നോമ്പ് സമയം ..ഡബ്ലിനിലെ വിവിധ പള്ളികളില്‍ നോമ്പ് തുറക്കാനുള്ള സൗകര്യം ഉള്ളത് മലയാളികള്‍ അടക്കമുള്ള വിശ്വാസികള്‍ക്ക് ഏറെ ആശ്വാസകരമായ കാര്യമാണ് .

പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘടകര്‍ അറിയിച്ചു

contact
നിസാം 0899634897
ഹാഷിര്‍ 0894249928
ഫര്‍ഹാന്‍ 0894403521

comments


 

Other news in this section