Friday, December 15, 2017

അയര്‍ലണ്ടില്‍ 3600 സോഷ്യല്‍ഹൗസിങ് യൂണിറ്റുകള്‍ ഉടന്‍ നിര്‍മ്മിച്ചുനല്‍കും: മന്ത്രി യൂജിന്‍മര്‍ഫി

Updated on 07-12-2017 at 4:23 pm

ഡബ്ലിന്‍: അടുത്തവര്‍ഷം ആദ്യമാസങ്ങളില്‍ 3600 സോഷ്യല്‍ഹൗസിങ് യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭയുടെ നിര്‍ണ്ണായക തീരുമാനം. 2017 എല്‍ ഹൗസിങ് നിര്‍മ്മാണത്തിന് മാറ്റിവെച്ച 100 മില്യണ്‍ ഫണ്ട് പുതിയ പദ്ധതിയുടെ ഭാഗമാക്കും. മൊത്തം ഒന്നര ബില്യണ്‍ പദ്ധതിയാണ് ലക്ഷ്യമിടുന്നത്.

സോഷ്യല്‍ഹൗസിങ് അപേക്ഷകരില്‍ സീനിയോറിറ്റി അനുസരിച്ച് വീടുകള്‍ കൈമാറും. രാജ്യത്തെ എമര്‍ജന്‍സി അക്കോമഡേഷനില്‍ താമസിക്കുന്നവര്‍ക്കായിരുക്കും അപേക്ഷകരില്‍ മുന്‍തൂക്കം ലഭിക്കുക. 2018 ലെ ആദ്യ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു.
 

comments


 

Other news in this section