Sunday, May 19, 2019
Latest News
ഉത്തര കേരളം യുഡിഎഫിനൊപ്പം, കാസര്‍കോടും കണ്ണൂരും തിരിച്ചുപിടിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം; ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് സൂചന നല്‍കി ദേശീയ മാധ്യമങ്ങള്‍…    കേന്ദ്രത്തില്‍ വീണ്ടും മോദി സര്‍ക്കാര്‍ ; കേരളത്തില്‍ യു.ഡി.ഫ് തരംഗം ; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്    മോദി ഹൈടെക് ധ്യാനത്തിൽ; സമൂഹമാധ്യമങ്ങളിൽ ട്രോളന്മാർക്ക് ചാകര…    സീറോ മലബാര്‍ സഭ വ്യാജരേഖ കേസ്: കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ കുടുക്കാന്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന് പോലീസ്..വ്യാജരേഖ ചമച്ച എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യന്‍ പിടിയില്‍…    ഗര്‍ഭഛിദ്ര നിയമം: അലബാമ പാസാക്കിയ ഗര്‍ഭചിദ്ര നിരോധന നിയമത്തില്‍ ഇളവ് വേണമെന്ന് ട്രംപ്…   

അയര്‍ലണ്ടില്‍ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളളില്‍ നേരിയ കുറവ്; ഗതാഗത, ഊര്‍ജ്ജ മേഖലകളില്‍ കുറവുണ്ടായെന്ന് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി റിപ്പോര്‍ട്ട്

Updated on 06-12-2018 at 6:27 am

കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള ഗവണ്‍മെന്റിന്റെ നടപടികള്‍ ചെറിയ തോതില്‍ ഫലപ്രദമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ ചില മേഖലകളില്‍ കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. പ്രതിവര്‍ഷം 61 മില്യണ്‍ ടണ്‍ ഹരിതഹൃഹ വാതകങ്ങളാണ് അയര്‍ലണ്ട് അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നത്. എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (ഇപിഎ) യില്‍ നിന്നുള്ള പുതിയ കണക്കുകള്‍ പ്രകാരം കാര്‍ബണ്‍ പുറന്തള്ളല്‍ മുന്‍വര്‍ഷത്തേക്കാള്‍ 1 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ കുറവ് ബോധപൂര്‍വ്വമായ പ്രവര്‍ത്തനത്തിന്റെ ഫലമായി അല്ലെന്നും പഠനം പറയുന്നു. അയര്‍ലണ്ടിന്റെ പരമാവധി പുറന്തള്ളല്‍ ലക്ഷ്യത്തെക്കാള്‍ മൂന്ന് മില്യണ്‍ അധികമാണിത്. ഊര്‍ജ്ജം, ഗതാഗതം, മേഖലകളില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും കാര്‍ഷിക മേഖലയില്‍ ഗണ്യമായ വര്‍ധന ഉണ്ടായതായി വ്യക്തമാക്കുന്നു. ഈ അവസ്ഥ തുടരുകയാണെങ്കില്‍ അടുത്ത പത്തോ ഇരുപതോ വര്‍ഷത്തിനുള്ളില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ കഴിയുമെന്ന ലക്ഷ്യത്തിന് തിരിച്ചടിയാകും.

ഐറിഷ് പരിസ്ഥിതി മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ പുതിയ റിപ്പോര്‍ട്ടില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ അയര്‍ലണ്ടിലെ ഊര്‍ജ്ജ, ഗതാഗത, കാര്‍ഷിക മേഖലകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയെങ്കില്‍ മാത്രമേ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ എനര്‍ജിയുടെ ആവശ്യം കൂടിവരുന്ന സാഹചര്യത്തില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്‌ക്കേണ്ടത് ആവശ്യമാണ് . കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട്, അയര്‍ലണ്ട് ദീര്‍ഘകാല പരിസ്ഥിതി സംരക്ഷണം നല്‍കുകയും സുസ്ഥിരത ഉറപ്പാക്കുകയും വേണം. 2020ലെ ലക്ഷ്യം നമുക്ക് നഷ്ടമായി. ഇനി 2030ലെയും, 2050ലെയും ഉത്തരവാദിത്വങ്ങളും ലക്ഷ്യങ്ങളുമാണ് നമ്മള്‍ ഏറ്റെടുക്കേണ്ടതെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.അയര്‍ലണ്ടിനെ 2050ഓടെ ലോ-കാര്‍ബണ്‍ ആക്കി മാറ്റുന്നതിന് പുതിയ നയസമീപനങ്ങളും കര്‍മ്മപരിപാടികളും അനിവാര്യമാണ്.

ആഗോളതലത്തില്‍ കാര്‍ബണ്‍ പുറന്തള്ളലില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 207. ഫോസില്‍ ഇന്ധനകളുടെ ഉപയോഗമാണ് പ്രധാനമായും അന്തരീക്ഷത്തിലെ കാര്‍ബണ്‍ അളവ് 2.7 ശതമാനം വരെ വര്‍ധിക്കാന്‍ ഇടയാക്കിയത്.
എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം കാര്‍ബണിന്റെ പുറന്തള്ളല്‍ കാര്‍ഷിക മേഖലയില്‍ 2.9 ശതമാനം വര്‍ധിച്ചിട്ടുണ്ട് ഗതാഗത മേഖലയില്‍ 2.4 ശതമാനവും ഊര്‍ജ്ജ മേഖലയില്‍ 6.9 ശതമാനവും കുറഞ്ഞിട്ടുണ്ട്. ബ്രെക്‌സിറ്റിനെ തുടര്‍ന്ന് സ്റ്റെര്‍ലിങ്ങിന്റെ മൂല്യമിടിഞ്ഞത് അതിര്‍ത്തി മേഖലകളില്‍ പെട്രോളിന്റെ വിലയില്‍ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. ഇതിലൂടെ അയര്‍ലന്റിലെ ഇന്ധന വില്പന 1.1 ശതമാനമായി കുറയുകയും ഗതാഗത മേഖലയില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും കഴിഞ്ഞു. സൗരോര്‍ജ്ജ പാനലുകള്‍, കാറ്റ്, ടര്‍ബൈന്‍സ് തുടങ്ങി പുനര്‍ലഭ്യതയുള്ള ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് മൊത്തം ഊര്‍ജ്ജത്തിന്റെ 16ശതമാനം ലഭിക്കാത്തതിനാല്‍ ഓരോ വര്‍ഷവും അയര്‍ലണ്ട് 75 മില്ല്യന്‍ യൂറോ പിഴ അടയ്ക്കുന്നുണ്ട്. നിലവില്‍ ഈ ലക്ഷ്യം നേടാന്‍ കഴിയാത്ത നാല് രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലന്‍ഡ്.

മലിനീകരണ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കണമെന്ന് ഗ്രീന്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. പൊതു ഗതാഗതം, സൈക്ലിംഗ്, നടത്തം എന്നിവയ്ക്കായി കൂടുതല്‍ ഫണ്ട് അനുവദിക്കാത്തത് അന്തരീക്ഷ മലിനീകരണം വേഗത്തിലാക്കുന്നു. നേരത്തെ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ പെട്രോള്‍,ഡീസല്‍ വാഹനങ്ങളുടെ നികുതി കൂട്ടണമെന്ന് കാലാവസ്ഥാ വ്യതിയാന ഉപദേശക സമിതിയുടെ ശുപാര്‍ശ ചെയ്തിരുന്നു. എമിഷന്‍ കുറയ്ക്കാനുള്ള പദ്ധതികളൊന്നും ഫലംകണ്ടില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ലോ-കാര്‍ബണ്‍ ഇക്കോണമിയിലേക്കെത്തണമെങ്കില്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ അനിവാര്യമാണെന്ന് സമിതി ആവശ്യപ്പെട്ടത്.

 

 

 

 

എ എം

comments


 

Other news in this section