Tuesday, August 14, 2018

അയര്‍ലണ്ടില്‍ തൊഴിലിടങ്ങളില്‍ വ്യായാമം നിര്‍ബന്ധമാക്കുന്നു

Updated on 05-02-2018 at 12:54 pm

ഡബ്ലിന്‍: തൊഴിലിടങ്ങളില്‍ വ്യായാമം നിര്‍ബന്ധമാക്കാന്‍ അയര്‍ലന്‍ഡ് ഒരുങ്ങുന്നു. സ്വകാര്യ-പൊതു ജീവനക്കാര്‍ ദിവസം നിശ്ചിത സമയം വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് നിര്‍ബന്ധമാക്കാനാണ് ആലോചന. ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഈ നിര്‍ദ്ദേശം അറിയിച്ചുകൊണ്ടുള്ള റിപ്പാര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്.

ഐറിഷ് ഹാര്‍ട്ടിന്റെ Active@Work Programme വിഭാഗമാണ് തൊഴിലിടങ്ങലയില്‍ ജീവനക്കാരുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നത്. നിലവില്‍ വെറും 10 ശതമാനത്തില്‍ താഴെ തൊഴില്‍ സ്ഥാപനങ്ങള്‍ മാത്രമാണ് വ്യായാമങ്ങള്‍ പിന്തുടരുന്നത്.

തുള്ളാമോറിലെ മിഡ്ലാന്‍ഡ് റീജണല്‍ ഹോസ്പിറ്റല്‍ ഉള്‍പ്പടെ രാജ്യത്ത് വിരലിലെണ്ണാവുന്ന സ്ഥാപനങ്ങള്‍ ഫിറ്റ്‌നസ് ക്ലബുകള്‍ നടത്തി വരുന്നുണ്ട്. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയെങ്കിലും തൊഴിലാളികളില്‍ ഫിറ്റ്‌നസിനൊപ്പം മാനസിക സമ്മര്‍ദ്ദം കാക്കാനും വ്യായാമങ്ങള്‍ക്ക് കഴിയുമെന്ന് ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ അഭിപ്രായപ്പെടുന്നു.

 

ഡികെ

 

comments


 

Other news in this section