അയര്‍ലണ്ടില്‍ 200 ല്‍ പരം പീഡിയാട്രിക് നേഴ്‌സുമാര്‍ക്ക് അവസരം ;കൊച്ചിയില്‍ ജൂലൈ 21, 22 തീയതികളില്‍ ഇന്റര്‍വ്യൂ

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആരോഗ്യമേഖലയായ HSE യുടെ കമ്മ്യൂണിറ്റി സര്‍വ്വീസിലേക്ക് 200 ല്‍ പരം പീഡിയാട്രിക്ക് നേഴ്‌സുര്‍ക്ക് അവസരമേകി ജൂലൈ 21, 22 തീയതികളില്‍ കൊച്ചിയില്‍ ഇന്റര്‍വ്യു നടത്തപ്പെടുന്നു. കൊച്ചിയിലെ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാളിലുള്ള മാറിയറ്റ് ഹോട്ടലിലാണ് ജൂലൈ 21, 22 തീയതികളില്‍ ഇന്റര്‍വ്യൂ നടത്തപ്പെടുന്നത്. അയര്‍ലണ്ടിലെ ഗവണ്മെന്റ് മേഖലയില്‍ ജോലിക്ക് ശ്രമിക്കുന്ന നഴ്‌സുമാര്‍ക്കു ഇതൊരു സുവര്‍ണാവസരമായിരിക്കും.ജൂലൈ 21, 22 തീയതികളില്‍ നടത്തുന്ന ഡയറക്ട് ഇന്റര്‍വ്യൂവില്‍ യോഗ്യതയുള്ള നഴ്‌സുമാര്‍ക്ക് പങ്കെടുക്കാം.

ഐഇഎല്‍ടിഎസിന് അക്കാഡമിക്ക് ഓവറോള്‍ സ്‌കോര്‍ഏഴും (സ്പീക്കിംഗ് 7,റൈറ്റിംഗ് 7 ,ലിസണിംഗ് 6.5,റീഡിംഗ് 6.5) ഉള്ളവര്‍ക്കും നഴ്‌സിംഗ് ബോര്‍ഡിന്റെ ഡിസിഷന്‍ ലറ്റര്‍ ഉള്ളവര്‍ക്കും അതിനായി വെയ്റ്റ് ചെയ്യുന്നവര്‍ക്കും പങ്കെടുക്കാം. ഇന്റര്‍വ്യൂവില്‍ പാസാകുന്നവര്‍ അയര്‍ലണ്ട് നേഴ്‌സിംഗ് ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്ക് അനസ്രതമായ പരീക്ഷകള്‍ പാസായി ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കാവുന്നതാണ്.

യോഗ്യരായവര്‍ ബയോഡേറ്റകള്‍ അയക്കേണ്ട വിലാസം
nurses@arvindglobal.com

കൂടുതല്‍ വിവരങ്ങള്‍ക്ക്
Arvind Manpower Solutions
43/43, C8, cochin 18
Phone : 09037337788, 09037223399
www.arvindglobal.com

Venue & Date
2017 July 21 & 22
KOCHI MARRIOTT HOTEL
Lulu International Shopping Mall, 34/1111 N. H. 47,
Edappally, Kochi, India

Share this news

Leave a Reply

%d bloggers like this: